ബി പി കുറയുന്നില്ലേ? ഒരു മാസം കൊണ്ട് നിയന്ത്രിക്കാം; ഈ കാര്യങ്ങൾ വീട്ടിൽ ചെയ്താൽ മതി

അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജീവിത ശൈലി എന്നിവ മൂലമാണ് ബി പി ഉയരുന്നത്. അറ്റാക്ക് വരെ സംഭവിച്ചേക്കാവുന്ന രോഗമാണ് ബി പി. ബി പി ഓട് നിശ്ചിത അളവിൽ വച്ചില്ലെങ്കിൽ കൂടുതൽ രോഗങ്ങളിലേക്ക് ഇവ നയിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയെല്ലാം ബി പി കൂടിയാൽ സംഭവിക്കും. അതിനാൽ ബി പി നിയന്ത്രകേണ്ടത് അത്യന്താപേക്ഷിതമാണ്

ബി പി നിയന്ത്രിക്കാൻ എന്തെല്ലാം ചെയ്യാം?  

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്.   ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ട കാര്യം.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാനും ശ്രദ്ധിക്കുക. 

പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും രാവിലെ കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, ഓട്ടം, സൈക്ലിങ് അങ്ങനെ എന്തും തെരെഞ്ഞെടുക്കാം. 

യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിത വണ്ണത്തെ കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക. 

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി പുകവലിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. 

അമിത മദ്യപാനവും ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ നല്ലത്.