ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഗ്രൂപ്പിംഗ് പാർട്ണറായി പേർസണൽ കെയർ ബ്രാൻഡ് വിഐ ജോൺ

കൊച്ചി: വരാനിരിക്കുന്ന ടി20 സീസൺ 2024-ൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ  ഔദ്യോഗിക ഗ്രൂപ്പിങ്  പാർട്ണറായി പേഴ്സണൽ  കെയർ  ബ്രാന്ഡ് വിഐ ജോൺ. ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ദശലക്ഷക്കണക്കിന് കായികപ്രേമികൾ കാണുന്ന ടി20 ടൂർണമെന്റുകളിൽ കെ എൽ രാഹുൽ ക്യാപ്റ്റനായ ടീം വിഐ ജോൺ ലോഗോയുള്ള വസ്ത്രങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക.

‘ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഔദ്യോഗിക ഗ്രൂപ്പിങ് പാർട്ണർ  ആകുകയെന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. മികച്ച ട്രാക്ക് റെക്കോർഡും  പേഴ്സണൽ കെയർ ശ്രേണിയുമുള്ള ഞങ്ങളെ പോലെ തന്നെ ടീമും മികച്ച നിലവാരത്തേയും പ്രകടനത്തേയും പ്രതിനിധീകരിക്കുന്നു.

ചെറുപ്പക്കാരുൾപ്പെടെ വിശാലമായ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ ഉത്പന്ന ശ്രേണി എത്തിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ടൂര്ണമമെന്റ്. മറ്റൊരു വിജയം ആസൂത്രണം ചെയ്യുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ പിന്തുണയ്ക്കുന്നതിന് ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്.’ വിഐ ജോൺ മാർക്കറ്റിംഗ് ജനറൽ മാനേജർ അഷുതോഷ് ചൗധരി വ്യക്തമാക്കി.

‘അടുത്ത സീണണിൽ വിഐ ജോണുമായി സഹകരിക്കുന്നതിൽ  ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. പുതിയ തലമുറയിലെ ആത്മവിശ്വാസത്തെയാണ് ബ്രാന്ഡ് പ്രതിനിധീകരിക്കുന്നത്. ഏതൊരു ടീമും സഹകരിക്കാൻ  ആഗ്രഹിക്കുന്ന ക്രിക്കറ്റ് ബ്രാന്ഡിനെ പ്രതിനിധീകരിക്കുന്നതാണിത്.’ ലക്നൗ സൂപ്പര് ജയന്റ്സ് സിഈഒ വിനോദ് ബിഷ്ത് പറഞ്ഞു.