കൊച്ചി: ടെക് കുതുകികളായ ഇന്ത്യന്‍ ജനതയ്ക്ക് എഐ, ഹൈപ്പര്‍ കണക്ടിവിറ്റി സേവനങ്ങള്‍ ഉറപ്പുനല്‍കിയതിലൂടെ ഇന്ത്യന്‍ വിപണിയോടുള്ള സാംസങിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനും സിഇഒയും ഡിവൈസ് എക്‌സ്പീരിയന്‍സ് (ഡിഎക്‌സ്) ഡിവിഷന്‍ മേധാവിയുമായ ജോങ്-ഹീ (ജെഎച്ച്) ഹാന്‍ അറിയിച്ചു.
മുംബൈയിലെ കണക്റ്റഡ് ലൈഫ്‌സ്‌റ്റൈല്‍ എക്‌സ്പീരിയന്‍സ് സ്റ്റോറായ സാംസങ് ബി.കെ.സി സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിവിഷനുകള്‍, ഡിജിറ്റല്‍ ഡിവൈസുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങി പ്രൊഡക്ടുകളില്‍ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ എഐ പുതുമകള്‍ അനുഭവിച്ചറിയുവാന്‍ അദ്ദേഹം ഉപഭോക്കളെ സ്വാഗതം ചെയ്തു.
മുഴുവന്‍ ഉപഭോക്താക്കള്‍ക്കും എഐ, ഹൈപ്പര്‍ കണക്റ്റിവിറ്റി സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നു. ‘എഐ ഫോര്‍ ഓള്‍’ എന്ന സാംസങിന്റെ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് സാംസങ് ബികെസി സ്റ്റോര്‍. സ്റ്റോറിന്റെ വിവിധ സോണുകളില്‍, ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ എഐ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യത്തില്‍ കാണാനും മികച്ച അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ പുനര്‍നിര്‍വചിക്കുമെന്ന് അനുഭവിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണികളിലൊന്നാണ് ഇന്ത്യയെന്നും സാംസങ്ങിന് വലിയ അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഹാന്‍ കൂട്ടിച്ചേര്‍ത്തു. ‘ ‘എഐ ഫോര്‍ ഓള്‍’ കാഴ്ചപ്പാടിന്റെ ഭാഗമായി ജനുവരിയില്‍ സാംസങ് ഗാലക്‌സി എ. ഐയുടെ പുതിയ ഗാലക്‌സി എസ് 24 സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് പുറത്തിറക്കിയിരുന്നു.