കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇസിം അവതരിപ്പിച്ച് വി

കൊച്ചി:  മുന്‍നിര ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇസിം അവതരിപ്പിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തടസങ്ങളില്ലാത്തതും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്.

ഇസിം ഉപയോഗിക്കാനാവു സ്മാര്‍ട്ട് ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും വി ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.ഒരൊറ്റ ഉപകരണത്തില്‍ വിവിധ പ്രൊഫൈലുകളെ പിന്തുണക്കുതാണ് ഇസിം.  അതിനാല്‍ ആദ്യ സിം കാര്‍ഡ് മാറ്റാതെ രണ്ടാമത്തെ സിം ഉപയോഗിക്കാം. 

ഇതിനു പുറമെ സുസ്ഥിരതയും അതിവേഗ കണക്ടിവിറ്റിയും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും ഇതിലൂടെ സാധ്യമാകും. പുതിയ നീക്കത്തിലൂടെ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഹാന്‍ഡ് സെറ്റില്‍ ഇസിം ഉപയോഗിക്കാനുള്ള സൗകര്യമാണു നിലവില്‍ വിരിക്കുത്. 

ഉപഭോക്താക്കള്‍ക്ക് സൗകര്യവും, മൂല്യവും ഉള്ള സേവനങ്ങള്‍ അവതിപ്പിക്കുതിലാണ് വി വിശ്വസിക്കുതെും ഉപഭോക്താക്കളുടെ വളര്‍ു വരു ആവശ്യങ്ങള്‍ നിറവേറ്റുതിന് ഒപ്പം സുസ്ഥിരമായ ഭാവിക്കായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുതു കൂടിയാണ് ഇസിം അവതരിപ്പിച്ചതിലൂടെ സാധ്യമാകുതെും വോഡഫോ ഐഡിയ കേരളാ-തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ ശാന്താറാം പറഞ്ഞു.

വി ഇസിം ലഭിക്കാന്‍ 199 ലേക്ക് ‘ഇസിം <സ്‌പേസ്> രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി’ സഹിതം ഒരു എസ്എംഎസ് അയയ്ക്കുക. സ്ഥിരീകരണ എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ ഇസിം മാറ്റാനുള്ള അഭ്യര്‍ത്ഥന സ്ഥിരീകരിക്കുതിന് ഉപഭോക്താവ് ‘ഇസിംവൈ’ എ് മറുപടി നല്‍കേണ്ടതാണ്. ഒരു കോളിലൂടെ സമ്മതം അഭ്യര്‍ത്ഥിക്കു മറ്റൊരു എസ്എംഎസും ഉപഭോക്താവിന് ലഭിക്കും.

കോളില്‍ സമ്മതം നല്‍കിയ ശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ഒരു ക്യുആര്‍ കോഡ് ലഭിക്കും, അത് സെറ്റിങ്‌സ് > മൊബൈല്‍ ഡാറ്റ > ഡാറ്റ പ്ലാന്‍ എതില്‍ പോയി സ്‌കാന്‍ ചെയ്യണം. ഉപകരണത്തില്‍ ഡിഫോള്‍ട്ട്  ലൈന്‍ (പ്രൈമെറി/സെകന്‍ഡെറി) തിരഞ്ഞെടുത്ത് പൂര്‍ത്തിയായി എ് ക്ലിക്കുചെയ്യുക. ഇസിം 30 മിനിറ്റിനുള്ളില്‍ ആക്ടീവാകും.

പുതിയ ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫ് സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിച്ച് ഇസിം ആക്ടീവാക്കാം. 

വി ഇസിം ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാണ്.