സാംസങ് ഗാലക്‌സി ബുക്ക് 4 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനി ഗാലക്‌സി; ഗ്യാലക്‌സി ബുക്ക് 4 പ്രോ 360, ഗാലക്‌സി ബുക്ക് 4 പ്രോ, ഗാലക്‌സി ബുക്ക് 4 360 ലാപ്‌ടോപ്പുകൾ രാജ്യത്ത് അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബുക്ക് 4 കടന്നു വരുന്നത്
വിശദ വിവരങ്ങൾ
74,990 രൂപയ്ക്കാണ് ഇന്ത്യൻ മാർക്കറ്റിൽ ലാപ്ടോപ്പിന്റെ വില. ഇപ്പോൾ രണ്ടു കളർ മാത്രമേ ലഭ്യമാകുകയുള്ളു . ഗ്രേയും, സിൽവറുമാണ് നിലവിലുള്ള നിറങ്ങൾ.
Galaxy Book 4 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ 4,000 രൂപ വരെ ബോണസ് ലഭിക്കും. ഉപഭോക്താക്കൾക്ക് 24 മാസം വരെ നോ-കോസ്റ്റ് EMI തിരഞ്ഞെടുക്കാം. വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുമ്പോൾ 10% അധിക കിഴിവും ലഭിക്കും .
താരതമ്യപ്പെടുത്തുമ്പോൾ, സാംസങ് ഗാലക്‌സി ബുക്ക് ഫോർ പ്രൊ 360-ൻ്റെ ഇന്ത്യയിലെ വില 1,63,990 രൂപയിൽ ആരംഭിക്കുന്നു. Galaxy Book 4 Pro 1,31,990 രൂപയിൽ ലഭ്യമാണ്, Galaxy Book 4 360 1,14,990 രൂപ എന്നിങ്ങനെയാണ് കണക്ക്
ഫീച്ചേഴ്സ്
സാംസങ് ഗ്യാലക്‌സി ബുക്ക് 4-ൽ 15.5 ഇഞ്ച് ഫുൾ-എച്ച്‌ഡി ഡിസ്‌പ്ലേ, മെറ്റൽ ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.55 കിലോഗ്രാമാണ് ലാപ്‌ടോപ്പിൻ്റെ ഭാരം. ഏറ്റവും പുതിയ ഇൻ്റൽ കോർ പ്രൊസസറുകൾ (കോർ 5, കോർ 7 പ്രോസസർ എന്നിവയോടൊപ്പം) ഗ്യാലക്‌സി ബുക്ക് 4, ഇൻ്റഗ്രേറ്റഡ് ഇൻ്റൽ ഗ്രാഫിക്‌സുമായി വരുന്നു.
1TB വരെ വികസിപ്പിക്കാവുന്ന SSD സ്റ്റോറേജുമായാണ് ലാപ്‌ടോപ്പ് വരുന്നത്.
ഗാലക്‌സി ബുക്ക് 4-ൽ AI- പവർഡ് ഫോട്ടോ റീമാസ്റ്റർ ടൂൾ വരുന്നു, ഇത് ഉപയോക്താക്കളെ പഴയ ഫോട്ടോകളും നിലവാരം കുറഞ്ഞ ചിത്രങ്ങളും മെച്ചപ്പെടുത്താൻ സാധിക്കും
ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത ലൈറ്റ്, ഷെഡ്, എന്നിവ എഡിറ്റ് ചെയ്യാൻ ടോൾ ഉപയോഗിക്കാം. ഗാലക്‌സി വീഡിയോ എഡിറ്ററും ഇതിലുണ്ട്.
ഗ്യാലക്‌സി ബുക്ക് 4, വൺ യുഐ ബുക്ക് പതിപ്പ് 6 ആണ് നൽകുന്നത്, കൂടാതെ ഡോൾബി അറ്റ്‌മോസിനൊപ്പം ഒരു RJ45 LAN പോർട്ടും സ്റ്റീരിയോ സ്പീക്കറുകളും ലഭിക്കുന്നു.