ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. തെരഞ്ഞെടുപ്പ് പൂര്‍ണമായും പ്രകൃതി സൗഹൃദമാക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും കളക്ടര്‍ പുറപ്പെടുവിച്ചു.
1. വിവിധ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി. ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ളാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. തെര്‍മ്മോകോള്‍ നിര്‍മ്മിത അലങ്കാരങ്ങള്‍, എഴുത്തുകള്‍ എന്നിവ പാടില്ല.
2. പി.വി.സി. പ്ളാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ളോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ളാസ്റ്റിക്കിന്റെ അംശമോ, പ്ളാസ്റ്റിക് കോട്ടിങ്ങോ ഉളള പുന:ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കുക.
3. നിരോധിത ഫ്ളക്സുകള്‍ക്കു പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത റീ-സൈക്കിള്‍ ചെയ്യാവുന്ന 100% കോട്ടണ്‍, പോളിത്തീന്‍ എന്നിവയില്‍ പി.വി.സി. ഫ്രീ റീസൈക്ളബിള്‍, ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂ. ആര്. കോഡ് എന്നിവ പതിച്ചുകൊണ്ടുള്ളവ മാത്രം ഉപയോഗിക്കുക.
4. പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്റുമാരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടി വെളളം മുതലായവ കൊണ്ടുപോകാന്‍ പ്ളാസ്റ്റിക് ബോട്ടിലുകളും പ്ളാസ്റ്റിക് കണ്ടെയ്നറുകളും ഉപയോഗിക്കരുത്.
5. തെരഞ്ഞെടുപ്പ് ബോര്‍ഡ്, ബാനര്‍ എന്നിവയില്‍ പി.വി.സി ഫ്രീ, റീസൈ ക്ളബിള് ലോഗോ, പ്രിന്ററുടെ പേര്, ഫോണ്‍ നമ്പര്‍, ഓര്‍ഡര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.
6. ഭക്ഷണ വിതരണത്തിനായി ഡിസ്പോസിബിള്‍ പ്ളേറ്റുകളും, ഗ്ളാസു കളും ഒഴിവാക്കി സ്റ്റീല്‍, ചില്ല്, സിറാമിക് പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
7. വോട്ടെടുപ്പ് അവസാനിച്ചാല്‍ പ്രചാരണ ബോര്‍ഡുകളും, ബാനറുകളും, കൊടി തോരണങ്ങളും ഉടനടി നീക്കം ചെയ്ത് പുന:ചംക്രമണത്തിനായി ഹരിതകര്‍മ്മ സേനയ്ക്കോ, ബന്ധപ്പെട്ട ഏജന്‍സിക്കോ കൈമാറേണ്ടതാണ്.
8. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
9. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്കുന്ന ഫോട്ടോ വോട്ടര്‍ സ്ളിപ്പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സ്ളിപ്പുകള്‍ എന്നി പോളിംഗ് ബൂത്തിലെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കി ഇവ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്ക്രാപ്പ് ഡീലര്‍മാര്‍ക്ക് കൈമാറുന്നതി നുളള നടപടികള്‍ സ്വീകരിക്കണം.
10. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.