സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച ഇലക്ട്രൽ ബോണ്ടുകൾ വഴി കോൺഗ്രസിന് ലഭിച്ചത് 1,952 കോടി രൂപ. 2018 മാർച്ചിൽ ഇലക്ടറൽ ബോണ്ട് പദ്ധതി ആരംഭിച്ചത് മുതൽ 2024 മാർച്ച് വരെയുള്ള കണക്കാണിത്. പുതിയ കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന് ലഭിച്ച 1,705 കോടിയ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി മറികടന്നു. ഭരണപ്പാർട്ടിയായ ബിജെപിക്ക് ലഭിച്ചിരിക്കുന്നത് 8,251.8 കോടി രൂപയാണ്. കോൺഗ്രസിന് ലഭിച്ചതിനേക്കാൾ നാലിരട്ടിയിലധികം മൂല്യമുള്ള ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.
ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനിയായഫ്യൂച്ചർ ഗെയിമിങ്ങിൽ നിന്നു വരെ കോൺഗ്രസ് പണം കൈപ്പറ്റിയിട്ടുണ്ട്. 50 കോടി രൂപയാണ് ലോട്ടറി രാജാവ് പ്രധാന പ്രതിപക്ഷ പാർട്ടിക്ക് ബോണ്ടുകൾ വഴി സംഭാവന നൽകിയത്. കൊൽക്കത്ത ആസ്ഥാനമായുള്ള എംകെജെ, മേഘ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡും (എംഇഐഎൽ ) ‘ എന്നിവയാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പാർട്ടി.
ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിംഗ് ബി.ജെ.പിക്ക് കുറഞ്ഞത് 100 കോടി രൂപയും വൈഎസ്ആർ കോൺഗ്രസിന് 150 കോടിയും നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മാർട്ടിൻ സംഭാവന ചെയ്തിരിക്കുന്നതും പശ്ചിമബംഗാൾ ഭരണ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനും തമിഴ്നാട് ഭരണ പാർട്ടിയായ ബിജെപിക്കുമാണ്. 535 കോടി ടിഎംസിക്കും 509 കോടി ഡിഎംകെയ്ക്കും നൽകിയി.ഫ്യൂച്ചർ ഗെയിമിംഗ് വാങ്ങിയ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളുടെ 39 ശതമാനം മമതാ ബാനർജിയുടെ പാർട്ടിക്കും 37 ശതമാനം ലഭിച്ചത് എം.കെ.സ്റ്റാലിൻ്റെ പാർട്ടിക്കുമാണ്.
കൊൽക്കത്ത ആസ്ഥാനമായുള്ള എംകെജെ ഗ്രൂപ്പ് ഓഫ് കമ്പനികളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ് ഇലക്ടറൽ ബോണ്ടുകൾ വഴി കോൺഗ്രസിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരിക്കുന്ന കമ്പനി. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ കരാർ നേടി മൂന്നാഴ്ച പിന്നിട്ടപ്പോൾ ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കോൺഗ്രസിന് 30 കോടി രൂപ സംഭാവന നൽകിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
കൊൽക്കത്ത ആസ്ഥാനമായുള്ള എംകെജെ എൻ്റർപ്രൈസസും അവരുടെ ഡയറക്ടർമാർ മുഖേന ബന്ധപ്പെട്ട സ്ഥാപനങ്ങളും ചേർന്ന് കോൺഗ്രസിന് 160.6 കോടി രൂപയാണ് സംഭാവന നൽകിയത്. എംകെജെ എൻ്റർപ്രൈസസ് ലിമിറ്റഡ് (91.6 കോടി രൂപ), മദൻലാൽ ലിമിറ്റഡ് (10 കോടി രൂപ), കെവെൻ്റർ ഫുഡ്പാർക്ക് ഇൻഫ്രാ ലിമിറ്റഡ് (ഇപ്പോൾ മാഗ്നിഫിഷ്യൻ്റ് ഫുഡ്പാർക്ക് പ്രോജക്ട് ലിമിറ്റഡ്, 20 കോടി രൂപ), സാസ്മൽ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (39 കോടി രൂപ) എന്നിവ ഈ കമ്പനികളിൽ ഉൾപ്പെടുന്നു.
ഈ നാല് കമ്പനികളും 2019 ഏപ്രിൽ മുതൽ കോൺഗ്രസിന് ബോണ്ടുകൾ വഴി സംഭാവന നൽകാൻ ആരംഭിച്ചു. അത് 2023 നവംബർ വരെ തുടർന്നു. മൊത്തത്തിൽ എംജെ കെ ഗ്രൂപ്പ് ഓഫ് കമ്പനികൾ വാങ്ങിയ 616.92 കോടി രൂപയുടെ ബോണ്ടുകളിൽ 26 ശതമാനം കോൺഗ്രസ് പാർട്ടിയിലേക്ക് എത്തി. ബിജെപിക്ക് 351.92 കോടി രൂപയും ഗ്രൂപ്പ് നൽകി.
മേഘ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡും ( എംഇഐഎൽ) വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡും ചേർന്ന് കോൺഗ്രസിന് 128 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. 2019 മെയ് മുതൽ 2023 നവംബർ വരെ എംഇഐഎൽ 18 കോടി രൂപ നൽകി . ഫണ്ടിൻ്റെ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിൽ നിന്നാണ്ണ് 110 കോടി രൂപ കോൺഗ്രസിന് ലഭിച്ചത്.എംഇഐഎല്ലും വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡും ചേർന്ന് 669 കോടി രൂപയാണ് ബിജെപിക്ക് നൽകിയത്
2021 ഏപ്രിലിനും 2023 നവംബറിനുമിടയിൽ 125 കോടി രൂപ നൽകിയ വേദാന്ത ഖനന ഗ്രൂപ്പാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ മൂന്നാമത്തെ വലിയ ദാതാവ്. കമ്പനിയുടെ ആകെ ബോണ്ടു മൂല്യമായ 400 കോടിയുടെ 31ശതമാനം വരും ഇത്. 230 കോടി രൂപയാണ് കേന്ദ്ര ഭരണപ്പാർട്ടിക്ക് വേദാന്ത നൽകിയത്.
യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വാങ്ങിയ 162 കോടി രൂപയുടെ ബോണ്ടുകളിൽ നിന്ന് 64 കോടി രൂപ (39 ശതമാനം കോൺഗ്രസിന് ലഭിച്ചു. 2021 ജൂലൈ മുതൽ 2023 ഒക്ടോബർ വരെയാണ് അവർ കോൺഗ്രസിന് സംഭാവന നൽകിയത്. ലോട്ടറി രാജാവ്സാൻ്റിയാഗോ മാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ലോട്ടറി ഭീമനായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് 2023 ഏപ്രിലിൽ ബോണ്ടുകൾ മുഖേന 50 കോടി രൂപ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് നൽകി. നൽകി.
ആന്ധ്രാപ്രദേശിലെ ബിജെപി എംപി ചിന്തകുണ്ട മുനുസ്വാമി രമേഷ് സ്ഥാപിച്ച റിത്വിക് പ്രോജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കോൺഗ്രസിന് 30 കോടി രൂപ ഇലക്ട്രൽ ബോണ്ട് വഴി സംഭാവന നൽകി. 2023 മാർച്ച് 22 ന് ഹിമാചൽ പ്രദേശ് സർക്കാറിൻ്റെ പൊതു മേഖലാ സ്ഥാപനമായ എസ്‌വിജെഎൻ ലിമിറ്റഡിൽ നിന്നും സുന്നി അണക്കെട്ട് പദ്ധതിയുടെ കരാർ റിത്വിക് പ്രോജക്റ്റ്സ് ഒപ്പിക്കുന്നു. 1,098 കോടി രൂപയുടെ കരാർ ഒപ്പിട്ട് മൂന്നാഴ്ചയ്ക്ക് ശേഷം, 2023 ഏപ്രിൽ 11ന്, റിത്വിക് പ്രോജക്‌ട്‌സ് 30 കോടി രൂപ കോൺഗ്രസിന് നൽകി. ആകെ കമ്പനി വാങ്ങിയത് 45 കോടിയുടെ ബോണ്ടുകളിൽ 66 ശതമാനമാണ് കോൺഗ്രസിന് നൽകിയത്.
മറ്റ് ബെംഗളൂരു ആസ്ഥാനമായുള്ള ഫാർമ കമ്പനിയായ ബയോകോൺ മേധാവി കിരൺ മജുംദാർ ഷായും ജിൻഡാൽ ഗ്രൂപ്പും ചേർന്ന് 22 കോടി രൂപ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് സംഭാവന ചെയ്തു. രാംകി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ചെന്നൈ ഗ്രീൻവുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും 15 കോടി രൂപ കോൺഗ്രസിന് നൽകി സംഭാവന നൽകി. രാജ്യസഭാ എംപിയായ അയോധ്യ രാമ റെഡ്ഡിയാണ് രാംകി ഗ്രൂപ്പിൻ്റെ ചെയർമാൻ.
ഫാർമസ്യൂട്ടിക്കൽ കമ്പനികളായ നാറ്റ്‌കോ ഫാർമ 12.25 കോടിയും റെഡ്ഡീസ് ലാബ്‌സ് 14 കോടിയും സിപ്ല 2.2 കോടിയും സംഭാവന കോൺഗ്രസസിന് നൽകി. വിനോദ സ്ഥാപനങ്ങളായ പിവിആറും ഇനോർബിറ്റും രണ്ട് കോടി രൂപ വീതം പ്രധാന പ്രതിപക്ഷ പാർട്ടിക്ക് സംഭാവനയായി നൽകിയിടുണ്ട്. 2019 ഏപ്രിൽ 12-ന് മുമ്പ് കോൺഗ്രസിന് ലഭിച്ച ബോണ്ടുകൾകളെപ്പറ്റിയുള്ള വിവരങ്ങൾ (ആരൊക്ക നൽകി ) ലഭ്യമല്ല.
2019 ഏപ്രിൽ 15 നും മെയ് 10 നും ഇടയിൽ ലോക്സഭ്യ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിക്ക് 97.7 കോടി രൂപ ബോണ്ടുകൾ വഴി സംഭാവനകളായി ലഭിച്ചു. 2018ൽ ഇലക്ട്രൽ ബോണ്ട് ആരംഭിച്ചതുമുതൽ 1,952 കോടി രൂപയാണ് സംഭാവനയായിലഭിച്ചത്. എന്നാൽ ഇക്കാരണത്താൽ, കോൺഗ്രസിന് ആകെ ലഭിച്ച 3,146 ബോണ്ടുകളിൽ 1,351 കോടി രൂപ വിലമതിക്കുന്ന 2,908 ബോണ്ടുകൾ ആരൊക്കെ നൽകി എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
2018 മുതൽ കേന്ദ്രഭരണ പാർട്ടിയായ ബിജെപിക്ക് ഇലക്ട്രൽ ബോണ്ടു വഴി ലഭിച്ചത് 8,251.8 കോടി രൂപയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും വാങ്ങിക്കൂട്ടിയ ആകെ ബോണ്ടുകളുടെ 48 ശതമാനം കേന്ദ്ര ഭരണ പാർട്ടിക്കാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 4,000 കോടി രൂപയിലധികം സ്വീകരിച്ചിരിക്കുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ്. 2018 മാർച്ച് 1 നും 2019 ഏപ്രിൽ 12 നും ഇടയിൽ സ്വീകരിച്ചിരിക്കുന്ന ബോണ്ടുകളുടെ വിശദാംശങ്ങൾ (ആരൊക്കെ നൽകി എന്നത് ) ലഭ്യമായിട്ടില്ല.
കേന്ദ്ര ഭരണ പാർട്ടിക്ക് ആകെ ലഭിച്ച തുകയുടെ 49 ശതമാനവും ലഭിച്ചിരിക്കുന്നത് ഇക്കാലയളവിലാണ്. അതായത് ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ പ്രധാന ഘടകം ( സാമ്പത്തികമായി കരുത്ത് പകർന്നത് ) തെരഞ്ഞെടുപ്പ് കടപത്രങ്ങളാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ ബിജെപിക്ക് ലഭിച്ച 6,060 കോടി രൂപയുടെ ബോണ്ടുകളുടെ മൂന്നിലൊന്നായ 2462 കോടി രൂപ ആരൊക്കെ നൽകി എന്ന വിശദാംശങ്ങളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.