ഗുരുവായൂർ: അമൃതം പൊടി കിട്ടാനില്ല എന്ന ‘അന്വേഷണം ന്യൂസി’ന്റെ വാർത്തയെ തുടർന്ന് വനിത ശിശു വികസന വകുപ്പ് നടപടി എടുത്തു. ചൊവ്വന്നൂർ ബ്ലോക്ക് വനിത ശിശു വികസന വകുപ്പാണ് നടപടി എടുത്തത്.
കണ്ടാണശ്ശേരി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ അമൃതം പൊടി കിട്ടിയില്ലെന്ന ജനങ്ങളുടെ പരാതിയിൽ ആയിരുന്നു വാർത്ത. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് വാർഡിൽ അമൃതം പൊടിവിതരണം തടസ്സപ്പെട്ടതെന്നായിരുന്നു അംഗനവാടി ജീവനക്കാരുടെ പ്രതികരണം. എന്നാൽ തെറ്റായ വിവരം ആണ് ആശാവർക്കർ വാർഡിലെ ജനങ്ങളെ ധരിപ്പിച്ചത് എന്നായിരുന്നു വനിത ശിശു വികസന വകുപ്പ് കണ്ടെത്തിയതെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തി.
അതെ സമയം പഞ്ചായത്തിലെ മറ്റുവാർഡുകളിൽ അമൃതം പൊടി വിതരണത്തിൽ തടസ്സം വന്നിരുന്നില്ല. മൂന്ന് മാസത്തിനും മൂന്നു വയസ്സിനും ഇടയിൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന അമൃതം ന്യൂട്രിമിക്‌സ് വാർഡിലുള്ള തങ്ങളുടെ ഇഷ്ടക്കാർക്ക് മറിച്ചു കൊടുക്കുന്നുവെന്നും പരക്കെ ആക്ഷേപവും നിലനിന്നിരുന്നു.
രണ്ടുമാസത്തോളമായി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അമൃതം പൊടി വിതരണം നിലച്ചിരുന്നു. ഇതിന്റെ കാര്യം തിരക്കി വിളിച്ച വാർഡിലെ വീട്ടമ്മയോട് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് അമൃതം പൊടി വിതരണം തടസ്സപ്പെട്ടതെന്നായിരുന്നു അംഗനവാടി ജീവനക്കാർ നൽകിയ മറുപടി.