Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ജെഎൻയു: പൊലിഞ്ഞത് ആർഎസ്എസിൻ്റെ എക്കാലത്തെയും സ്വപ്നം; അടി കിട്ടിയത് കാവി പുതച്ച വാർത്ത നൽകാനിരുന്നവർക്കും

ആർ. രാഹുൽ by ആർ. രാഹുൽ
Mar 27, 2024, 05:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

നാല് വർഷങ്ങൾക്ക് ശേഷം നടന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെൻയു ) സ്റ്റുഡൻ്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം വിജയിച്ചു. ജെഎൻയു ‘വീണ്ടും ചുവപ്പണിഞ്ഞു’ എന്നാണ് വിജയികളും അവരെ പിന്തുണയ്ക്കുന്നവരും അവകാശപ്പെടുന്നത്. എന്നാൽ എല്ലാ സീറ്റുകയ്യും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ (എബിവിപി) സ്ഥാനാർത്ഥികൾ ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുള്ള ഇടതുപക്ഷക്കാർ വലതുപക്ഷത്തെ ഭയന്ന് ഒരുമിച്ച് മത്സരിച്ചതാണ് നേരിയ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കാൻ അവരെ സഹായിച്ചത്.

എന്നാൽ യഥാർത്ഥ വിജയം തങ്ങളുടേതാണ് എന്നവകാശപ്പെട്ട് എബിവിപിയും ഫലപ്രഖ്യാപനത്തിന് ശേഷം രംഗത്തെത്തി. മുൻ വർഷങ്ങളിലേതിന് സമാനമായി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ എബിവിപി വിജയിക്കുമായിരുന്നുവെന്നാണ് അവരുടെ അവകാശ വാദം. മുൻ വർഷങ്ങളേക്കാൾ ഈ തെരഞ്ഞെടുപ്പിന് മാധ്യമങ്ങളും വലിയ പ്രാധാനം നൽകി. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ എബിവിപിയായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെയടക്കം മാധ്യമങ്ങൾ എബിവിപിയുടെ വിജയം ആഗ്രഹിക്കുന്നതു പോലെയാണ് വാർത്തകൾ നൽകിയത്. വലതുപക്ഷത്തിൻ്റെ വിജയം പ്രഖ്യാപിക്കാൻ മാധ്യമങ്ങൾ കാട്ടിയ തിടുക്കം ഒടുവിൽ അവർക്ക് നിരാശ സമ്മാനിച്ചു. ഇടത് സഖ്യം എല്ലാ സീറ്റുകളിലും വിജയിച്ചു. ജെഎൻയു കാവി പുതച്ചു എന്ന വാർത്ത നൽകാനിരുന്നവർക്ക് ഒടുവിൽ മനസില്ലാ മനസോടെ ഇടത് വിജയം റിപ്പോർട്ട് ചെയ്യേണ്ടതായി വന്നു.

ജെഎൻയുവിൽ നിന്നുള്ള ആർഎസ്എസ് പ്രത്യയശാസ്ത്രത്തിൻ്റെ പൂർണമായ തിരസ്‌കരണമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന അഭിപ്രായമായി ഇടത് അനുകൂലികൾ രംഗത്തുവന്നു. എന്നാൽ ‘എന്നാൽ വോട്ട് വ്യത്യാസം പരിശോധിച്ചിൽ ആർഎസ്എസിൻ്റെ ആശയങ്ങളെ വിദ്യാർത്ഥികൾ പാടേ തള്ളിക്കളഞ്ഞുവെന്ന് പറയാനാകില്ല. പകരം അതിൻ്റെ വിദ്യാർത്ഥി വിഭാഗം കോളേജിലെ നിർണായക ശക്തിയായി മാറി. അത് ജെഎൻയുവിൽ തുടരുകയാണ് എന്നാണ് പറയേണ്ടത്. അങ്ങനെ വിലയിരുത്തുന്നത് ജെഎൻയു വീണ്ടും ചുവന്നു എന്ന് പറയുന്നത് വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതാണ് എന്നായിരിക്കാം വിമർശനം. എന്നാൽ അതാണ് യാഥാർത്ഥ്യം. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതാണ് പരിശോധ വിധേയമാക്കേണ്ടത്.

എന്തുകൊണ്ടാണ് മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ വലിയ പ്രാധാന്യം ഇക്കുറി ജെഎൻയു തെരഞ്ഞെടുപ്പിന് കിട്ടിയത്. രാജ്യം മുഴുവനും വിശേഷിച്ച് രാജ്യത്തെ മാധ്യമങ്ങൾ (ദുരുദ്ദേശത്തോടെ) ഒരു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലത്തെ ആകാംക്ഷയോടെ നോക്കികണ്ടണ്ട്.

ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായ ജെഎൻയുവിലാണ് നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് നടന്നത്. ക്യാംപസിന് പുറത്ത് പോലും പൊതുവേ ഹിന്ദു സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ജെഎൻയുവിനെ സംശയത്തോടെയും വെറുപ്പോടെയും വീക്ഷിക്കാൻ തുടങ്ങിയ കാലത്താണ് ഇക്കുറി തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിംകളുടെയും ഇടതുപക്ഷക്കാരുടെയും രാജ്യദ്രോഹികളുടെയും ഭീകരവാദികളുടെയും കോട്ടയായി ചിലർ ഇതിനോടകം ജെഎൻയു ചിത്രീകരിക്കപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണകൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും ചെയ്തു. മുമ്പ് തങ്ങളുടെ കുട്ടികളെ ജെഎൻയുവിലേക്ക് അയക്കുന്നതിൽ ആളുകൾക്ക് അഭിമാനമാണുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജെഎൻയുവിൽ ചേരാൻ മാതാപിതാക്കളോട് കലഹിക്കുന്ന വിദ്യാർത്ഥികളുടെ കഥ നമുക്ക് മുന്നിലുണ്ട്. എന്തുകൊണ്ടാണ് അത് സംഭവിച്ചത്?

2016 മുതൽ ജെഎൻയുവിനെതിരെ ശക്തമായ കുപ്രചരണങ്ങളാണ് കേന്ദ്ര ഭരണ പാർട്ടിയും അതിൻ്റെ അനുബന്ധ സംഘടനകളും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നത്. അവരോടൊപ്പം രാജ്യത്തെ മുഖ്യാധധാര മാധ്യമങ്ങൾ വാർത്തകളിലൂടെയും ചലച്ചിത്ര പ്രവർത്തകർ സിനിമകളിലൂടെയും നിലകൊണ്ടു. ഇത്തരത്തിൽ ജെഎൻയുവിൻ്റെ ഒരു മോശം ചിത്രം ജനങ്ങൾക്കിടയിൽ പരത്തി. ജെഎൻയു അധ്യാപകരെ വില്ലൻ കഥാപാത്രങ്ങളായി ചിത്രീകരിച്ച് സിനിമകൾ വരെ ഇറങ്ങി.

ReadAlso:

പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി; എല്ലാ ആക്രമണ ശ്രമങ്ങളെയും ഇന്ത്യൻ സൈന്യം നിർവീര്യമാക്കി

കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം

ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

ജമ്മുകാശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യർത്ഥികളുടെ മടക്കം; ഒമര്‍ അബ്ദുള്ളയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍

‘കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകേണ്ടത് നമ്മുടെ കടമ’; മന്ത്രി എം ബി രാജേഷ്

അടുത്തിടെ ജെഎൻയു എന്ന പേരിൽ ഒരു സിനിമ ഇറങ്ങി . ‘ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി’ എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ പേര്. സിനിമാ കാണാൻ കയറുന്നതിന് മുമ്പ് പ്രേക്ഷകർക്ക് എന്ത് തരത്തിലുള്ള ചിത്രമാണ് ജെൻയുവിനെക്കുറിച്ച് നൽകാൻ സംവിധായകൻ ആഗ്രഹിക്കുന്നതെന്ന് ഈ പേരിൽ നിന്ന് തന്നെ വ്യക്തമാണ്. ജഹാംഗീർ മുഗൾ ഇന്ത്യയിലെ പ്രമുഖനായ ചക്രവർത്തിയായിരുന്നു. എന്നാൽ സംവിധായകൻ ഉദ്ദേശിച്ചത് മുസ്ലീം നാമധാരിയായ എന്ന നിലയിലാണ്.

2016 ഫെബ്രുവരി 9 ന് ക്യാംപസിൽ നടന്ന നടന്ന ഒരു ചെറിയ യോഗത്തെച്ചൊല്ലിയുണ്ടായ കോലാഹലത്തെ തുടർന്നാണ് സംഘപരിവാറും അവർക്ക് അനുകൂലമായ മാധ്യമങ്ങളും ജെഎൻയുവിനതിരെ പ്രചരണം ആരംഭിച്ചത്. കാശ്മീർ വിഷയവുമായി നടക്കാനിരുന്ന യോഗത്തെ എബിവിപി എതിർത്തതോടെ സംഘാടകരുമായി വാക്കേറ്റമുണ്ടായി. ‘ഭാരത് തേരേ തുക്‌ഡേ ഹോംഗേ’ എന്ന മുദ്രാവാക്യം യോഗത്തിൽ ഉയർന്നു. അന്ന് എഐഎസ്എഫ് (സിപിഐയുടെ വിദ്യാർത്ഥി സംഘടന) നേതാവായിരുന്ന ഇന്നത്തെ കോൺഗ്രസ് നേതാവ് കനയ്യകുമാർ ഈ സംഭവം നടക്കുമ്പോൾ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, രാമ നാഗ തുടങ്ങിയ വിദ്യാർത്ഥികളായിരുന്നു യോഗത്തിൻ്റെ സംഘാടകർ.

കനയ്യ കുമാർ ഉൾപ്പെടെയുള്ളവരെല്ലാം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാണ് എബിവിപി യുടെ ആരോപണം. സീ ടിവി വളരെ പ്രകോപനപരമായ ഒരു റെക്കോർഡിംഗ് സംപ്രേഷണം ചെയ്തു. ചാനൽ വീഡിയോ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് സംഭവത്തിൻ്റെ യഥാർത്ഥ ചിത്രീകരണമല്ലെന്നും പറഞ്ഞ് അതിൻ്റെ ഒരു മാധ്യമപ്രവർത്തകൻ പിന്നീട് രാജിവച്ചു. എന്നാൽ മറ്റ് ചാനലുകൾ സംഘപരിവാറിനും ബിജെപിക്കും വേണ്ടി ജെഎൻയുവിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന ദേശവിരുദ്ധരുടെ കഥകൾ നിരന്തം സംപ്രേക്ഷണം ചെയ്തു.

ഒറ്റ രാത്രികൊണ്ട് ജെഎൻയുവും വിദ്യാർത്ഥി നേതാക്കളും രാജ്യത്തുടനീളം ചർച്ചാവിഷയങ്ങളായി. കനയ്യയ്ക്കും ഉമറിനും പാകിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തി. ഈ സംഭവത്തിന് ശേഷമാണ് മാധ്യമങ്ങളും ബിജെപിയും ‘ തുക്‌ഡെ തുക്‌ഡെ ഗ്യാങ്’ എന്ന പദം കണ്ടുപിടിച്ചത്. ജെഎൻയു ‘തുക്‌ഡേ തുക്‌ഡെ സംഘത്തിൻ്റെ’ സങ്കേതമാണ്. അവർ പെൺകുട്ടികളോട് ലൈംഗികാതിക്രമവും നടക്കുന്നുവെന്ന് തങ്ങളെ അനുകൂലിക്കുന്ന വിദ്യാർത്ഥിനികളെ ഉപയോഗിച്ച് പ്രചരണവും നടത്തി. അതായത് ജെഎൻയു വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഇതിനു പിന്നിലെന്ന് അവർ പ്രചരിപ്പിച്ചു.

തുടർന്ന് ബിജെപിയും മാധ്യമങ്ങളും ജെഎൻയുവിനെ, പ്രത്യേകിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തെ കടന്നാക്രമിച്ചു. ആക്രമിച്ചു.വിദ്യാർത്ഥി യൂണിയൻ നേതാക്കളെയും അവർക്കൊപ്പം നിന്നവരെയെല്ലാം ‘തുക്‌ഡെ തുക്‌ഡെ ഗ്യാങ് ‘ ആക്കി. വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജെഎൻയുവിലെത്തി. താനും ‘തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങ്’ അംഗമാണെന്നും രാഹുൽ പ്രഖ്യാപിച്ചു.

ജെഎൻയുവിനെതിരായ ഈ പ്രചരണം ശക്തമായതോടെ ഡൽഹിയിലും ഡൽഹിക്ക് പുറത്തും ജെഎൻയു വിദ്യാർത്ഥികൾക്ക് അക്രമം നേരിടേണ്ടി വന്നു. ഡൽഹിയിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ ജെഎൻയുവിലേക്ക് യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചു തുടങ്ങി. ഇത്തരം പ്രചരണങ്ങൾ നടക്കുന്നതിനിടയിലാണ് ലിബറൽ ആർട്‌സ് യൂണിവേഴ്‌സിറ്റിയായി പ്രസിദ്ധമായ ജെഎൻയുവിനെ തകർക്കാൻ പുതുതായി നിയമിതനായ വിസി ചില തീരുമാനങ്ങൾ കൈക്കൊണ്ടത്. സമൂഹത്തിന് ഉദകുന്ന രീതിയിൽ ലിബറൽ മനസ്സുകളെ വളർത്തുന്ന ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളെ തകർക്കാനുള്ള പ്രതീക്ഷയോടെ പുതുതായി നിയമിതനായ വിസി എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ്, മെഡിസിൻ തുടങ്ങിയ സ്ഥാപനങ്ങളും കേന്ദ്രങ്ങളും ജെഎൻയുവിൽ കൂട്ടിച്ചേർത്തു. ഇതോടൊപ്പം സംഘപരിവാറുമായി പ്രഖ്യാപിത ബന്ധമുള്ളവരെ അധ്യാപക തസ്തികകളിലേക്ക് വൻതോതിൽ പ്രതിഷ്ഠിച്ച് നിയമനങ്ങളും നടത്തി. ഈ പ്രവണത തുടരുകയാണെങ്കിൽ, അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ ജെഎൻയുവിലെ എല്ലാ കേന്ദ്രങ്ങളും അടിമുടി വലതുപക്ഷക്കാരെയും അക്കാദമികമായി വളരെ ദരിദ്രരായ ആളുകളെക്കൊണ്ട് നിറയുന്നത് നമുക്ക് കാണാം.

ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പ്രവേശന നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് തികച്ചും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ദരിദ്രകുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ജെഎൻയുവിലെത്തിയിരുന്നു. അന്ന് ക്യാംപസിൽ എല്ലാ ഇന്ത്യൻ ഭാഷകളും കേൾക്കാമായിരുന്നു. ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും ഒരു പോലെ യുവാക്കൾ ജെഎൻയുവിലെത്തി. ഈ പ്രവേശന നയം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇത് ജെഎൻയുവിൻ്റെ ജനസംഖ്യാശാസ്‌ത്രത്തിൻ്റെ സ്വഭാവത്തെ ബാധിക്കും.

ഇന്ത്യയിൽ ബൗദ്ധിക മേൽക്കോയ്മ അവകാശപ്പെടാനുള്ള ആർ.എസ്.എസിൻ്റെ അതിമോഹത്തിന് ഏറ്റവും വലിയ തടസ്സം വളരെക്കാലമായി ജെഎൻയു ആയിരുന്നു. അതിനാൽ, അതിനെ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുക എന്നത് അവരുടെ എക്കാലത്തെയും സ്വപ്നമാണ്. വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിച്ചുകൊണ്ടോ അധ്യാപകരുടെ റിക്രൂട്ട്‌മെൻ്റ് സ്വന്തം ആളുകളെ കൊണ്ട് നിറച്ചുകൊണ്ടോ ഇത് ചെയ്യാൻ കഴിയുമെന്ന് അവർക്കറിയാം.കടുത്ത പ്രത്യയശാസ്ത്ര സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്ന ഒരു ക്യാംപസായിരുന്നു കഴിഞ്ഞകാലങ്ങളിൽ ജെഎൻയു. ആശയസംഘർഷങ്ങൾക്കിടയിലും അത് അക്രമരഹിതമായി തുടർന്നിരുന്നു.

കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിൽ ഇതെല്ലാം മാറി. ജെഎൻയു വിദ്യാർത്ഥികളും അധ്യാപകരും ആവർത്തിച്ച് അക്രമം നേരിട്ടു. ഈ ആക്രമണത്തിൽ എബിവിപി പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ പോലീസ്, അവർക്കെതിരെ നടപടിയെടുക്കുക പോയിട്ട് പരാതികൾ ശരിയായി അന്വേഷിക്കുക പോലും ചെയ്തില്ല. ജെഎൻയു അധികാരികളും ഈ അക്രമപ്രവർത്തനങ്ങൾ സഹിക്കുകയും മറ്റുള്ള വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഭരണകൂടം എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാണ് ശ്രമം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിരെ ഭരണകൂടം ക്രിമിനൽ കേസുകളെടുത്തു.

ഈ സാഹചര്യത്തിലാണ് നാല് വർഷങ്ങൾക്ക് ശേഷം വർഷം ജെഎൻയുവിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്രത്തോടുള്ള കൂറ് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരു വിസി ജെഎൻയുവിൽ ഉള്ളതിനാൽ തെരഞ്ഞെടുപ്പിൻ്റെ പല ഘട്ടത്തിലും എബിവിപിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് നടന്നു. ഭരണകൂടം അതിൽ കൃത്രിമം കാണിക്കാനും ശ്രമിച്ചു. വോട്ടെടുപ്പ് ദിവസം പുലർച്ചെ രണ്ട് മണിയോടെ ഒരു ഇടതുമുന്നണി സ്ഥാനാർത്ഥിയെ അയോഗ്യനാക്കി. ഭരണസംവിധാനം ഉപയോഗിച്ച് നടത്തിയ അട്ടിമറിയുടെ വ്യക്തമായ ഉദാഹരണമായിരുന്നു ഇത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജിയാണ് ഇത് നടപ്പാക്കിയത് എന്നതാണ് ആശങ്കാജനകമായ കാര്യം.

വിദ്യാർത്ഥികളുടെ റാങ്കിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വോട്ടെടുപ്പ് നടത്തി ഫലപ്രഖ്യാപനം നടത്തി. ഇടതുമുന്നണി വിജയിച്ചു. താരതമ്യേന പുതിയ സംഘടനയായ ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ (ബാപ്സ) സ്ഥാനാർത്ഥി ഒരു സീറ്റിൽ വിജയിച്ചു. ഇടത് സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയതും ഇതേ തസ്തികയിലേക്കായിരുന്നു. ഈ സ്ഥാനത്തേക്ക് ഇടതുമുന്നണി ഉടൻ തന്നെ ബാപ്‌സയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എല്ലാ സീറ്റുകളിലും ചെറിയ വ്യത്യാസത്തിൽ എബിവിപിയെ പിന്നിലാക്കി ഇടതു സഖ്യം വിജയിയിച്ചു. ഇവിടെ ജയത്തിനും തോൽവിക്കുമല്ല പ്രാധാന്യം. പരസ്പര സംവാദവും ആശയങ്ങളുടെ മത്സരവുമാണ് ജെഎൻയുവിനെ നിർവചിച്ചിരുന്നത്. ഈ സംസ്കാരത്തെ നിലനിർത്താൻ വിജയിച്ച മുന്നണിക്ക് കടമയുണ്ട്. ചർച്ചകൾക്കും സംവാദത്തിനുമുള്ള സ്വതന്ത്ര സുരക്ഷിത ഇടമായി കാമ്പസ് വീണ്ടെടുക്കേണ്ടത് അടിയന്തിരമാണ്. ഈ വെല്ലുവിളിയോട് പുതിയ യൂണിയനും പരാജയപ്പെട്ട സംഘടനയും എങ്ങനെ പ്രതികരിക്കുന്നുവെന്ന് നമുക്ക് കാത്തിരുന്നു കാണാം..

Tags: Akhil Bharatiya Vidyarthi Parishad (ABVP)Students Federation of India (SFI)All India Students’ Federation (AISF)All India Students Association (AISA)Jawaharlal Nehru University-JNUbjp-rss

Latest News

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പാകിസ്ഥാന്റെ മിസൈലിൻറെ ഭാഗം സിർസയിൽ കണ്ടെത്തി

ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; ‘ഓപ്പറേഷൻ ബുന്യാൻ-ഉൽ-മർസൂസ്’; ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പാകിസ്താൻ പേര് നൽകിയെന്ന് റിപ്പോർട്ട്

കൊച്ചിയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്

പാകിസ്താന് 8500 കോടിയുടെ ഐഎംഎഫ് സഹായം; വിമർശിച്ച് ഒമർ അബ്‍ദുള്ള

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.