ന്യൂഡൽഹി : അരവിന്ദ് കേജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ്പ് പ്രചാരണത്തിനു തുടക്കമിട്ട് ആം ആദ്മി പാർട്ടി. ‘കേജ്രിവാൾ കൊ ആശിർവാദ്’ എന്നാണ് പ്രചാരണത്തിന്റെ പേര്. വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ കേജ്‍രിവാളിനെ കാണിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്‍രിവാൾ പറഞ്ഞു. അരവിന്ദ് കേജ്‍രിവാൾ ജീവിതത്തിലുടനീളം അഴിമതിക്കെതിരായാണ് പോരാടിയതെന്ന് പ്രചാരണത്തിന് തുടക്കമിട്ട് സുനിത കേജ്‍രിവാൾ പറഞ്ഞു.
‘ഞാൻ 30 വർഷമായി അരവിന്ദ് കേജ്‍രിവാളിനൊപ്പമുണ്ട്. അദ്ദേഹം അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ എനിക്കറിയാം. അദ്ദേഹത്തിന്റെ പോരാട്ടത്തിന് പിന്തുണ നൽകാൻ ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ നീക്കമുണ്ടാകണം. അതിനൊരു ക്യാംപയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത് പാർട്ടിയിൽപ്പെട്ടവരുമാകട്ടെ. നിങ്ങളുടെ സന്ദേശങ്ങൾ ഞാൻ അദ്ദേഹത്തെ കാണിക്കും. 8297324624 – ഇതാണ് വാട്സാപ്പ് സന്ദേശം അയക്കേണ്ട നമ്പർ. ഈ നമ്പറിലൂടെ നിങ്ങൾ നിങ്ങളുടെ അരവിന്ദിനു വേണ്ടി സന്ദേശം അയക്കണം, പ്രാർഥിക്കണം.’ – സുനിത കേജ്‍രിവാൾ പറഞ്ഞു.
#WATCH | Delhi CM Arvind Kejriwal’s wife, Sunita Kejriwal issues a video statement; issues a WhatsApp number for people.
She says, “…We are starting a drive from today – Kejriwal ko aashirvaad. You can send your blessings and prayers to Kejriwal on this number…” pic.twitter.com/5Q4EgwMZez
— ANI (@ANI) March 29, 2024
കേജ്‍രിവാൾ ജയിലിലായ ശേഷം പാർട്ടി വിഷയങ്ങളിൽ കൂടുതൽ ഇടപെടുന്ന സുനിത കേജ്‍രിവാൾ ഇതോടെ പാർട്ടി നേതൃത്വത്തിലേക്ക് എത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കേജ്‍രിവാൾ ഇ.ഡി കസ്റ്റഡിയിലാകുന്നത്. ഏപ്രിൽ 1 വരെ അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു.
Read more : കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു