ഇന്ത്യയുടെ അഭിമാന മുദ്രാവാക്യമായ ജയ് ഹിന്ദുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിൻ്റെ അഭിപ്രായം വസ്തുതയ്ക്ക് നിരക്കാത്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യദാഹത്തിൻ്റെ അഭിമാനത്തിൻ്റെയും ശബ്ദമായ ജയ് ഹിന്ദ് എന്ന കാഹള മുദ്രാവാക്യത്തിന് രൂപം കൊടുത്തത് നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ സന്തത സഹചാരി ആബിദ് ഹസനാണ് ആണ് എന്നാണ് ശശി തരൂർ പറയുന്നത്. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല ജയ് ഹിന്ദ് ജനകീയമാകാൻ കാരണക്കാരനാണ് എന്ന് വ്യക്തമാക്കുന്ന ലേഖനം അന്വേഷണം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.(അതിൻ്റെ ലിങ്ക്:ജയ് ഹിന്ദിൻ്റെ യഥാർഥ ശില്പി ആബിദ് ഹസനല്ല, ഒരു മലയാളി; തിരുവനന്തപുരംകാരൻ നിർമ്മിച്ച കാഹള മുദ്രാവാക്യത്തിൻ്റെ ചരിത്രം ) ജയ് ഹിന്ദിൻ്റെ യദാർഥശില്പി ആബിദ് ഹസനാണ് എന്ന അർദ്ധ സത്യം സ്ഥാപാക്കുക വഴി തരൂർ തള്ളിപ്പറഞ്ഞത് തിരുവനന്തപുരത്തിൻ്റെ ‘ഒർജിനൽ’ വിശ്വ പൗരനേയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വി.കെ.കൃഷ്ണൻ മേനോൻ ,ശശി തരൂർ എന്നിവരെയൊക്കെ അനന്തപുരിയിലേക്ക് നൂലുകെട്ടിയിറക്കിയത് വിശ്വ പൗരൻമാർ എന്ന വിശേഷണം ചാർത്തിയാണ്. എന്നാൽ തിരുവനന്തപുരത്തിൻ്റെ വിശ്വപൗരൻ എന്ന വിശേഷണത്തിന് അർഹനായ ആദ്യ അവസാന പേരുകാരനാണ് ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തിൻ്റെ യദാർഥ ഉപജ്ഞാതാവ് ഡോ.സി.ചെമ്പകരാമൻപിള്ള. ജയ് ഹിന്ദ് ചെമ്പകരാമൻ പിള്ളയെന്നും എംഡൻ പിള്ളയെന്നും അറിയപ്പെടുന്ന അദ്ദേഹം ആരായിരുന്നുവെന്ന് മുൻ ലേഖനത്തിൽ പറഞ്ഞിരുന്നു. അതിൽ പറയാത്ത ചില ‘ വസ്തുതകൾ കൂടി ഈ ലേഖനത്തിൽ കൂട്ടിച്ചേർക്കുകയാണ്. (മലയാളത്തിലെ നിഷ്പക്ഷ പത്രപ്രവർത്തനായ ജി.ആർ ഇന്ദുഗോപൻ്റെ വാചകങ്ങൾ അതേപടി അന്വേഷണം പകർത്തുന്നു). തെളിവും നുമ്മൾ തരുന്നു. കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളേയും അന്വേഷണം വെല്ലുവിളിക്കുന്നു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിതാവും ചെമ്പകരാമൻപിള്ളയും തമ്മിലുള്ള ബന്ധം
മാനവേന്ദ്ര നാഥ റോയി എന്ന എം.എൻ.റോയിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ. അദ്ദേഹവും ചെമ്പകരാമൻപിള്ളയുമായി ചല ബന്ധങ്ങളുണ്ട്. ബ്രിട്ടിഷ് സർക്കാരിനെ ആക്രമിക്കുക. ഇന്ത്യയെ ജനാധിപത്യസോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു ചെമ്പകരാമൻപിള്ളയുടെ പദ്ധതി. പട്ടാളത്തെ ശേഖരിക്കാൻ പിള്ള യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലെ ജർമൻ കോളനികളിലും പലപേരിൽ അലഞ്ഞുതിരിഞ്ഞു. ആളുണ്ടെങ്കിൽ പണവും ആയുധവും നൽകാമെന്ന് ജർമ്മൻ വിദേശകാര്യ വകുപ്പ് സമ്മതിച്ചു സമ്മതിച്ചു.
ഇന്തോനീഷ്യയിലെ ജാവയായിരുന്നു ഒന്നാം ലോക യുദ്ധത്താൽ പങ്കെടുക്കാത്ത ഇന്ത്യയുടെ ഏറ്റവുമടുത്തുള്ള രാജ്യം. അവിടെ ജർമൻ പടക്കപ്പലിൽ ആയുധമെത്തിക്കാൻ തീരുമാനിച്ചു. ആയുധക്കപ്പലിനെ സ്വീകരിക്കാൻ നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന വിപ്ലവകാരിയെ ആണ് അയച്ചത്. അദ്ദേഹം അലഞ്ഞതു മിച്ചം. കപ്പൽ വന്നില്ല. ഒടുവിൽ മോസ്കോയിൽ പോയ ഭട്ടാചാര്യ പേരു മാറി എം.എൻ.റോയിയായി. വിദേശിയായ ഭാര്യയും മറ്റും ചേർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.
മദിരാശി തുറമുഖത്തെ ബ്രിട്ടിഷ് എണ്ണടാങ്കറുകൾ എംഡന്റെ ആക്രമണത്തിൽ തീപിടിച്ചപ്പോൾ.
കരയിൽ നിന്നും ആക്രമണം
ചെമ്പകരാമൻപിള്ളയുടെ യുദ്ധപദ്ധതി ബ്രിട്ടിഷ് ഇന്ത്യയെ കശ്മീരിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആക്രമിക്കുക എന്നതായിരുന്നു. ജർമനിയുടെ സഖ്യകക്ഷിയായ തുർക്കിയിലെ വിമതസൈന്യത്തിന്റെ പിന്തുണ ഉറപ്പാക്കി. ബ്രിട്ടനെതിരായിരുന്ന അഫ്ഗാനിസ്ഥാനിലെ അമീറിന്റെ സഹായം അഭ്യർഥിച്ചു. അമീർ വഴങ്ങിയില്ലെങ്കിലും സഹോദരനും മക്കളും മതപണ്ഡിതരും ചേർന്ന് അരലക്ഷം പേരെ നൽകാമെന്ന് ഉറപ്പു കൊടുത്തു.
1914 ജൂലൈ 31ന് ഇന്ത്യൻ നാഷനൽ വൊളന്ററി കോർപ്സ് (ഐഎൻവി) രൂപീകരിച്ച് ബർലനിൽ നിന്നു സുപ്രസിദ്ധമായ യുദ്ധാഹ്വാനം ചെമ്പകരാമൻപിള്ള നടത്തി. വിദേശത്തെയും സ്വദേശത്തെയും ഇന്ത്യക്കാരോട് ഉണരാൻ ആവശ്യപ്പെട്ട ആ പ്രസംഗത്തിൽ മുസ്‌ലിംകളെയും സിക്കുകാരെയുമൊക്കെ “പ്രത്യേകം അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഇവയൊക്കെ കൊണ്ടാണ് തൊട്ടടുത്ത മാസങ്ങളിൽ നടന്ന എംഡൻ ആക്രമണങ്ങളിൽ പിള്ളയുടെ കരങ്ങൾ ഉണ്ടെന്ന ധാരണ ശക്തമാകുന്നത്. ചൈനയും ജപ്പാനുമായി സഹകരണമുണ്ടാക്കാനും ആളെ വിട്ടു.
റഷ്യയിലേക്കയച്ച രണ്ടുപേരിലൊരാരാളായ ഭൂപേന്ദ്രനാഥ ദത്ത സ്വാമി വിവേകാനന്ദന്റെ അനിയനായിരുന്നു. രണ്ട് അംഗങ്ങളെ അമേരിക്കൻ ദേശീയനേതാക്കളോടു സംസാരിക്കാനും അയച്ചു. മെസപ്പൊട്ടേമിയയിൽ ചെമ്പകരാമൻപിള്ള പട്ടാള ക്യാംപ് തുടങ്ങി. വിപ്ലവം സംഭവിക്കുമ്പോൾ ഇന്ത്യയിലെ താൽക്കാലിക ആവശ്യത്തിനുള്ള സർക്കാരിനെ കാബൂൾ കേന്ദ്രീകരിച്ച് നിയമിച്ചു. തന്ത്രപ്രധാനമായ വിദേശകാര്യവകുപ്പ്
ചെമ്പകരാമൻപിള്ളയുടെയായിരുന്നു. എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതോടെ സകലതും പൊളിഞ്ഞു. 1919ൽ പിള്ള ജർമനിയിൽ തിരിച്ചെത്തി. റഷ്യൻ വിപ്ലവം രണ്ടുകൊല്ലം മുൻപ് സംഭവിച്ചതോടെ ചാറ്റർജി അടക്കമുള്ള വലിയവിഭാഗം റഷ്യയിലേക്കു പോയി. ഒടുവിൽ സ്റ്റാലിന്റെ സേന കൊന്നുകൂട്ടിയവരിൽ ഹതഭാഗ്യനായ ചാറ്റർജിയും പെട്ടു. എം.എൻ.റോയ് സ്റ്റാലിന്റെ ക്രൂരത കണ്ട് മാർക്സിസം വിട്ടു.
തൽക്കാലം ഒരു ജർമൻ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്ത് ചെമ്പകരാമൻപിള്ള ഇന്ത്യൻ സ്വാതന്ത്യ്രത്തിനായി ശ്രമം തുടർന്നു. 1924ൽ ഇന്ത്യൻ സ്വദേശി ഉൽപന്നങ്ങളുടെ വിദേശത്തെ ആദ്യത്തെ പ്രദർശനത്തിനു ജർമനിയിൽ നേതൃത്വം കൊടുത്തു. 1930ൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ബർലിൻ പ്രതിനിധിയായി. നാസികൾക്കു പിന്തുണ കൊടുത്ത ജർമൻ നാഷനൽ പീപ്പിൾസ് പാർട്ടിയിലെ വെള്ളക്കാരനല്ലാത്ത ഏകവ്യക്തിയായി.
ഹിറ്റ്ലറുമായി തെറ്റുന്നു
ഹിറ്റ്ലറുമായി ആദ്യം നല്ല ബന്ധത്തിലായിരുന്നു ചെമ്പകരാമൻപിള്ള. എന്നാൽ ആര്യവംശജരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടിഷുകാർ ഭരിക്കുന്നെങ്കിൽ അത് അവരുടെ വിധിയാണെന്നു ഹിറ്റ്ലർ പറഞ്ഞതോടെ “1931 ഓഗസ്റ്റ് 10: പത്രസമ്മേളനം) രാജ്യസ്നേഹിയായ പിള്ള ഇടഞ്ഞു. അന്ന് ഹിറ്റ്ലർ വളരുന്നതേയുള്ളൂ. ബ്രിട്ടനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നു സമർഥിക്കാനായി അതേ വർഷം ഡിസംബർ നാലിന് ഹിറ്റലർ പറഞ്ഞു: ‘ബ്രിട്ടന് ഇന്ത്യ നഷ്ടപ്പെടുക എന്നത് ഒരു രാജ്യത്തിനും നല്ലതല്ല; ജർമനിക്ക് ഉൾപ്പെടെ.’
ചെമ്പകരാമൻപിള്ള ഹിറ്റ്ലർക്കു കത്തെഴുതി: ‘നിങ്ങൾ രക്തത്തെക്കാൾ ഏറെ വെളുത്ത തൊലിക്ക് പ്രാധാന്യം നൽകുന്നു. ഞങ്ങളുടെ തൊലി കറുത്തതായിരിക്കും. പക്ഷേ, ഹൃദയം കറുത്തതല്ല.’
ഹിറ്റ്ലറുടെ പരാമർശം പിൻവലിക്കണമെന്നും ക്ഷമ പറയണമെന്നും ചെമ്പകരാമൻപിള്ള ആവശ്യപ്പെട്ടു. അതിനു സമയപരിധി നൽകി.
ഹിറ്റ്ലർ തന്റെ സെക്രട്ടറിയെ പിള്ളയുടെ അടുത്ത് നേരിട്ട് അയച്ച് ക്ഷമ പറഞ്ഞെങ്കിലും തന്നെ കറുത്ത ഹൃദയമുള്ളവനെന്നു വിളിച്ചതിൽ പരിഭവിച്ചു. മരിച്ചാലും ഇന്ത്യക്കാർ സത്യം പറയുമെന്ന് ചെമ്പകരാമൻപിള്ള പറഞ്ഞു. ഒടുവിൽ സമയപരിധിക്ക് ഒരു ദിവസത്തിനു ശേഷം (അത് മനഃപൂർവമാകണം) ഹിറ്റ്ലർ തന്റെ ഓഫിസ് വഴി ഖേദം അറിയിച്ചു. അതോടെ അകൽച്ച പൂർണമായി. 1933 ജനുവരിയിൽ ഹിറ്റ്ലർ ചാൻസലറായി. ജൂണിൽ മറ്റ് കക്ഷികളെ ഒഴിവാക്കി ഏകാധിപതിയായി. നാസികളുടെ തേർവാഴ്ച തുടങ്ങി. അവർ പിള്ളയുടെ ബർലിനിലെ വീടു കയ്യേറി.
അദ്ദേഹത്തെ ക്രൂരമായി മർദിച്ചു പുറത്തിറക്കി വിട്ടു. ഇറ്റലിയിലെ ചികിൽസയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നതു കണ്ടെത്തി. നല്ല ചികിൽസയ്ക്കു സാമ്പത്തികവും ഇല്ലായിരുന്നു. ഒരു സാധാരണ നഴ്സിങ് ഹോമിൽ കിടന്ന് 1934 മേയ് 28ന് അദ്ദേഹം മരിച്ചു. ജർമനിയിൽ ഹിറ്റ്ലർക്കെതിരെ ശബ്ദിക്കാൻ ഒരാൾ പോലും ധൈര്യപ്പെടാതിരുന്ന സമയത്താണു തന്റെ ഭർത്താവ് ഇന്ത്യയ്ക്കായി ശബ്ദിച്ച് വേദനയേറ്റുവാങ്ങി, തകർന്ന ഒരു മനുഷ്യനായി മരിച്ചതെന്നു പിള്ളയുടെ ഭാര്യ ലക്ഷ്മിഭായ് പിന്നീട് അനുസ്മരിച്ചു.
“ആരായിരുന്നു ചെമ്പകരാമൻപിള്ള? എങ്ങനെ ജർമനിയിലെത്തി”?
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് ഇന്നത്തെ ഏജീസ് ഓഫിസ് നിൽക്കുന്നിടത്ത് ഒരു ചെറിയ വീട്. വെങ്കിടി എന്ന് വിളിപ്പേരുള്ള െചമ്പകരാമൻപിള്ളയുടെ കുടുംബം. മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ ബ്രിട്ടനെതിരെ മുദ്രാവാക്യം മുഴക്കി ജയ് ഹിന്ദ് വിളിച്ചു. പേടിച്ച പ്രധാനാധ്യാപകൻ പൊലീസിനെ വിളിച്ചു. വന്നത് ചിന്നസ്വാമിപ്പിള്ള എന്ന കോൺസ്റ്റബിളായിരുന്നു. ചെമ്പകരാമൻപിള്ളയുടെ അച്ഛൻ. (പിള്ളയുടെ ഓർമസമ്മേളനത്തിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനായിരുന്ന കുമരി അനന്തൻ അനുസ്മരിച്ച കഥ. )”
കഥ തുടരും……