കൊച്ചി: ഹിന്ദുത്വ കോർപ്പറേറ്റ് ഫാസിസത്തെയും സോഷ്യൽ കോർപ്പറേറ്റ് ഫാസിസത്തെയും പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് സേവ്
ഇന്ത്യ കളക്ടീവ് തൃശ്ശൂരിൽ ക്യാമ്പയിൻ നടത്തുന്ന കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രേംബാബു അധ്യക്ഷത വഹിച്ചു ക്യാമ്പയിൻ പി ജെ മോൻസി സ്വാഗതം ആശംസിച്ചു..
സമീപകാല ചരിത്രത്തിൽ ഇന്ത്യാ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയുടെയും, ജനാധിപത്യ ധ്വംസനത്തിൻ്റെയും വംശീയ കലാപങ്ങളുടെയും, സാമ്പത്തിക തകർച്ചയുടെയും, അഴിമതിയുടെയും ഇരുണ്ട കാലങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്
.
ഈ സംഘപരിവാർ ഭയാഭരണ ഭീകരതയുടെ മറ്റൊരു പതിപ്പാണ് ഇടതുപക്ഷം എന്ന ബ്രാൻഡിൽ കേരളത്തിൽ നടപ്പാക്കുന്നത് എന്നും കെ കെ രമ പറഞ്ഞു.
ഇവരെ അധികാരത്തിൽ നിന്ന് പിഴയെടുക്കാൻ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കേണ്ടത് നമ്മുടെ ചരിത്രപരമായ സൃഷ്ടിയാണെന്ന് ഓർമ്മിപ്പിച്ചു.
ഗാന്ധിയെ വധിച്ച ഉത്തരേന്ത്യൻ പശുത്തൊഴുത്തിൽ നിർമ്മിക്കപ്പെടുന്ന അതേ പ്രത്യയശാസ്ത്രമാണ് കോർപ്പറേറ്റ് സാമ്രാജ്യത്വ പിൻബലത്തോടെ രാജ്യത്തെ ന്യൂനപക്ഷ – ദളിത് പൗര സമൂഹത്തെ മുഴുവൻ കീഴ്പ്പെടുത്തി അവരെ പ്രജാപദവിയിലേക്കും, അഭയാർത്ഥിത്വത്തിലേക്കും താഴ്ത്താനും, പ്രയോഗിച്ചു വരുന്നതായി
അധ്യക്ഷൻ പി എ പ്രേംബാബു പറഞ്ഞു.
സംഘപരിവാറിനെ ആദ്യമായി ഫാസിസ്റ്റുകൾ എന്ന് വിളിച്ചത് ഗാന്ധിയാണെന്നും, പിന്നീട് ആ പ്രയോഗം ആവർത്തിച്ചത് പൂഞ്ച് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നെഹ്റു ആണെന്നും അവരുടെ ചരിത്രത്തിൽ നിന്നും നമ്മുടെ ഓർമ്മകളിൽ നിന്നും
തുടച്ചുനീക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും പി എ പ്രേംബാബു പറഞ്ഞു.
ഫാസിസത്തിനെതിരെ പ്രതികരിക്കുന്നു എന്ന് നടിക്കുന്ന കേരളത്തിലെ കപട ഇടതുപക്ഷം യഥാർത്ഥത്തിൽ വേട്ടക്കാരനെയും ഇരയെയും തിരിച്ചറിയാൻ കഴിയാത്തവിധം രാഷ്ട്രീയ ചതുരംഗം കളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടക്കുന്ന അഴിമതിയും, അരാജകത്വവും, ജനാധിപത്യത്തിനും, പ്രതിഷേധങ്ങൾക്കും എതിരെ ഉയരുന്ന വെല്ലുവിളികളും, ഭരണകൂട ഭീഷണികളും കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ബിജെപിയിൽ നിന്ന് പേരിൽ മാത്രമേ വ്യത്യാസമുള്ളൂ എന്നും പ്രയോഗത്തിൽ സമാനമാണെന്നും മുഖ്യാതിഥിയിൽ സി ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു.
എം കെ അസ്‌ലം, ഡോ ആസാദ്, പി ടി ജോൺ, നിഷ രാജേഷ്, കബീർ ഷാ, എം കെ ഗഫൂർ, ടി കെ വാസു
റാഫേൽ ടോണി,
തുടങ്ങിയവർ ഐക്യദാർഢ്യ പ്രസംഗങ്ങൾ നടത്തി.