സ്കൂളുകൾ അടച്ച് 2 മാസം വേനലവധിക്കാലം തുടങ്ങി. ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾ മൊബൈലിന്റെ കൂടെയാണ്.വീട്ടിൽ തമ്മിൽ തമ്മിൽ സംസാരം ഇല്ലാതെ വീട്ടിൽ വിരുന്നുകാർ വന്നാൽ അറിയാതെ മൊബൈലിൽ മുഴുകി ഇരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വേനലവധി തരുന്നത് അവരുടെ മാനസികവും ശാരീരികവുമായ വിശ്രമത്തിനുവേണ്ടിയാണ്. സ്കൂളുകളിലെ സമ്മർദ്ദത്തിൽ നിന്ന് കുറച്ചുകാലം മാറിനിന്ന് അവരെ റീചാർജ് ചെയ്യുന്നതിനുവേണ്ടിയാണ്.
കുട്ടികൾക്ക് അവരുടെ കുടുംബം,കൂട്ടുകാർ എന്നിവരുടെ കൂടെ സമയം ചിലവഴിക്കുകയും വേണം. എന്നാൽ ചില മാതാപിതാക്കൾ ഈ മധ്യവേനലവധിക്കാലം അടുത്ത അധ്യായന വർഷത്തെ പുസ്തകങ്ങൾ പഠിപ്പിച്ച് അവരെ അവരുടെ അവധിക്കാലം ആസ്വാദിക്കാൻ സമ്മതിക്കുന്നില്ല.കുട്ടികൾക്കായുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ശാരീരികമായിട്ടുള്ള വിനോദങ്ങൾ അവരുടെ മാനസികവും ശാരീരികവുമായുള്ള ആരോഗ്യം വർദ്ധിപ്പിക്കും എന്നാണ്. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പഴയ കളി താഴെ കൊടുക്കുന്നു.
കക്കുകളി
താഴെ കാണിച്ചിരിക്കുന്നതുപോലെ 8 ദീർഘചതുരം വരക്കുക ആദ്യത്തെ ദീർഘചതുരത്തിന്റെ കുറച്ച് അകലെയായി ഒരു വര വരക്കുക. ആ വരയിൽ നിന്ന് ഒരു കാല് പകുതി മടക്കി കക്ക് (ചെറിയ ഓടിന്റെ കഷ്ണം അല്ലെങ്കിൽ പരന്ന കല്ല്) ആദ്യത്തെ ദീർഘചതുരത്തിൽ ഇട്ടിട്ട് കാലുകൊണ്ട് നീക്കി അവസാനത്തെ ദീർഘ ചതുരത്തിന്റെ പുറത്ത് കൊണ്ടുവരിക
. പുറത്തുനിന്ന് രണ്ടാമത്തെ കോളത്തിൽ കക്ക് എറിഞ്ഞ് കൊക്ക്ചാടി കക്ക് എടുത്ത് അഞ്ചാമത്തെ കോളത്തിൽ വിശ്രമിച്ച് കൊക്കുചാടി പുറത്തുവരിക.
. കൈ മലർത്തി വെച്ച് ‘കക്ക്’ കൈവെള്ളയിൽ വെച്ച് കൊക്കുചാടി അഞ്ചാമത്തെ കോളത്തിൽ വിശ്രമിച്ച് പുറത്തുവരിക.
. കൈ കമഴ്ത്തിവെച്ച് കക്ക് എട്ടു കോളവും കൊക്കുചാടി താഴെ വീഴാതെ പുറത്തു വരുക.
. കാൽവിരലിന്റെ ഇടയിൽ കക്ക് വെച്ച് കൊക്കുചാടി അഞ്ചാമത്തെ കോളം വിശ്രമിച്ച് പുറത്തുവരിക.
. പുറത്ത് , പുറം തിരിഞ്ഞ് കക്ക് എറിഞ്ഞ്, വരയിലും പുറത്തും വീഴാതെ കളത്തിൽ ചവിട്ടി കൊക്കുചാടി,കക്ക് എടുത്ത് പൂർത്തിയാക്കുന്നവർ ജയിച്ചു.
അടുത്ത വേനലവധി കളി അടുത്ത ദിവസം പരിചയപ്പെടുത്താം.