വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കോൺഗ്രസിൻ്റെ പതാക ഇല്ലെന്ന പരിഭവം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചു. നിലവിൽ കേരളത്തിൽ ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ആകൊടിയുടെ കീഴിലാണ് ചെങ്കൊടി ഇന്ന് പാറിക്കളിക്കുന്നത് എന്ന് തിരിച്ചറിവാണോ ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിബി അംഗത്തിൻ്റെ പതാക പ്രേമത്തിന് പിന്നിൽ എന്നറിയില്ല. കോൺഗ്രസിനെ വിമർശിക്കുന്ന മുഖ്യമന്ത്രി മുസ്ലിം ലീഗിനെയും അവിടെ കൂട്ടി കെട്ടി. മുഖ്യമന്ത്രിയുടെ വിഷമം യാദാർത്ഥത്തിൽ സംഘപരിവാറിൻ്റെ വിഷമമാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ കഴിഞ്ഞ തവണയെത്തുന്നു. കേരളത്തിലെ കോൺഗ്രസിൻ്റെ ഘടകകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രാഹുലിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങി. അന്ന് രാഹുലിൻ്റെ റാലിയിൽ ഉണ്ടായിരുന്ന ലീഗ് പതാക ബിജെപി വളച്ചൊടിച്ചു അവതരിപ്പിച്ചു. ഹിന്ദി ഹൃദയ ഭൂമിയിൽ ആ വ്യാജ പ്രചരണം വീണ്ടും തിരിച്ചടിയായി. രാഹുൽ ഗാന്ധിയുടെ റാലിയിൽ പാകിസ്ഥാൻ പതാക എന്നതായിരുന്നു പ്രചരണം. ഒടുവിൽ ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പാർട്ടിക്ക് പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമായി. വെറും 52 സീറ്റിലേക്ക് പാർട്ടി ഒതുങ്ങി. ഇപ്പോൾ പതാക പ്രേമം പറയുന്ന മുഖ്യമന്ത്രി യദാർത്ഥത്തിൽ പങ്കുവച്ചത് സംഘപരിവാറിൻ്റെ നിരാശയാണ്. അങ്ങനെ പതാകകളുമായി വന്നിരുന്നെങ്കിൽ വീണ്ടും ബിജെപി അത് രാഷ്ട്രീയമായി ഉപയോഗിക്കുമായിരുന്നു. സത്യത്തിൽ ബിജെപിയുടെ നിരാശയാണ് മുഖ്യമന്ത്രി പങ്കുവച്ചിരിക്കുന്നത്.
സംഘപരിവാർ പ്രേമം തെളിയിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസിന് നൽകിയ തുറുപ്പ്
കേരളത്തിലെ പുരോഗമനത്തിൻ്റെ മൊത്തക്കച്ചവടക്കാർ എന്ന് അവകാശപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. പുരോഗമന കേരളത്തെ ഉണ്ടാക്കിയത് അവരാണ് എന്നും ക്ഷേത്ര പ്രവേശന വിളംബരഞ്ഞെ ഉൾപ്പെടെ ചൂണ്ടിക്കാട്ടി അവർ പറയുന്നു. ഈ സമരം ഉൾപ്പെടെ നടത്തിയത് കോൺഗ്രസ് ആണ് എന്ന ചരിത്ര ബോധം ആ പാർട്ടിക്കാർക്ക് ഇല്ലാതായതാണ് അവർക്ക് പറ്റിയ അപചയം. മുഖ്യമന്ത്രി പറഞ്ഞത് സഖാവ് കൃഷ്ണപിള്ളയും സഖാവ് ഹർകിഷൻ സിംഗ് സുർജിത്തും പിടിച്ച ത്രിവർണ പതാകയെപ്പറ്റിയാണ്.അതായത് കോൺഗ്രസ് നടത്തിയ സമരത്തിൻ്റെ ഭാഗമായിരുന്നു അവർ എന്നാണ് മുഖ്യമന്ത്രി അടിവരയിടുന്നത്. പി കൃഷ്ണപിള്ള ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു എന്ന് പറയുന്ന മുഖ്യമന്ത്രി അന്ന് അദ്ദേഹം കോൺഗ്രസുകാരാനാണ് എന്ന് പറയുന്നില്ല. സുർജിത്തും സമരത്തിൽ പങ്കെടുത്തു കോൺഗ്രസുകാരനായിട്ട് എന്നതാണ് സത്യം.
നിവർത്തന പ്രക്ഷോഭത്തിലും ക്ഷേത്ര പ്രവേശന വിളംബരത്തിലും എല്ലാം കൃഷ്ണപിള്ളയും എകെ ഗോപാലൻ നമ്പ്യാരും പങ്കെടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റനായി കേരള ഗാന്ധി കെ. കേളപ്പൻ നിയമിച്ചത് എകെ ഗോപാലൻ നമ്പ്യാർ എന്ന കോൺഗ്രസുകാരനെയായിരുന്നു. കേരള കമ്മ്യൂണിസ്റ്റുകളുടെ വിശ്വ പ്രഖ്യാപിതമായ മണിയടി കൃഷ്ണപിള്ള നടത്തിയത് കോൺഗ്രസുകാരനായിട്ടാണ്.. 1939 ൽ രൂപം കൊണ്ട കേരള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംസ്ഥാന രാഷ്ട്രിയ ചരിത്രത്തിൽ എന്താണ് റോൾ എന്ന് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതുവരെ ചോദിച്ചു കണ്ടിട്ടില്ല. സിന്ധു ജോയി മുമ്പ് പാർട്ടി മാറി കോൺഗ്രസ് ആയി.അപ്പോൾ സിന്ധുവിൻ്റെ കാലത്ത് ഡിവൈഎഫ്ഐ ചെയ്ത സമരമെല്ലാം ചെയ്തത്. യൂത്ത് കോൺഗ്രസ് ആകുമോ?? ഭരണം പോയി കൂടെ പിറപ്പായ ചരിത്രമെങ്കിലും നഷ്ടപ്പെടുത്തരുതേ കോൺഗ്രസുകാരേ…