2014 നേക്കാൾ 7 സീറ്റിന്റെ കുറവായിരുന്നു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയത്. 2019ൽ എൽഡിഎഫ് തകർന്നടിഞ്ഞു എന്ന് തന്നെ പറയാം. 20 ലോക്സഭാ മണ്ഡലങ്ങളിൽ 19 ഇടത്തും ഇടതുമുന്നണി പരാജയപ്പെട്ടു. 36.29 ശതമാനം വോട്ടുകള്‍ ലഭിച്ച ഇടതുമുന്നണിക്ക് വോട്ടിംഗ് ശതമാനത്തില്‍ 2.92ന്‍റെ ഇടിവ് രേഖപ്പെടുത്തി.
എന്നാൽ കനൽ ഒരു തരി എന്ന വിശേഷണത്തോടുകൂടി 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് എ എം ആരിഫ് മാത്രമാണ് എല്‍ഡിഎഫ് സ്ഥാര്‍ഥിയായി വിജയിച്ച് ലോക്സഭയിലെത്തിയത്. 80.35 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ആലപ്പുഴ മണ്ഡലത്തില്‍ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ആരിഫ് എല്‍ഡിഎഫിന്‍റെ കനല്‍ ഒരു തരിയായി മാറിയത്.
എല്‍ഡിഎഫിനായി എ എം ആരിഫ് തന്നെയാണ് ഇക്കുറി കളത്തിലിറങ്ങുന്നത്. എന്താകും ഫലം എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഈ പൊതു തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് മണ്ഡലത്തിൽ ഇടതുമുന്നണി വിജയിക്കണം. മണ്ഡലത്തിലെ വികസന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്. ചെയ്തുതീർത്തതും ചെയ്തു തീർക്കാനുമുള്ള മണ്ഡലത്തിലെ വികസനങ്ങളെ പറ്റിയും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും അന്വേഷണം ന്യൂസിനോട് മനസ്സ് തുറക്കുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ്.