ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി വിജിലൻസ്. 2007 ലെ ക്രിമിനൽ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൃത്യനിർവഹണം തടസ്സപെടുത്തിയെന്ന കേസിൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
കുമാറിനെതിരെയുളള കേസുകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വിജിലന്‍സ് വകുപ്പ് പറഞ്ഞു. വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിഭവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
വിഭവ് കുമാറിനെതിരെ 2007ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് പിരിച്ചുവിടലിന് കാരണമെന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. 2007ല്‍ നോയിഡയിലെ ഡെവലപ്മെന്റ് അതോറിറ്റിയിലെ ജീവനക്കാരനായ മഹേഷ് പാല്‍ എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്.
Read also :അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനോട് രേഖകൾ ആവശ്യപ്പെട്ട് ലോകായുക്ത