ചണ്ഡിഗഡ്: ഹരിയാനയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. മഹേന്ദ്രഘട്ടിലാണ് സംഭവം. ജിഎൽ പബ്ലിക് സ്കൂളിന്റെ ബസാണ് മറിഞ്ഞതെന്നും അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നതായും ജില്ലാ എജ്യുക്കേഷൻ ഓഫിസർ പറഞ്ഞു.
സംഭവത്തിൽ ഇരുപതിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റ 12 കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ വ്യക്തമാക്കി. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽപെട്ട ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അസാധുവായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read also :അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി വിജിലൻസ്