അബുദാബി: ഈ വർഷത്തെ പ്രാവശ്യത്തെ പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ്. അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പ്രസ്താവിച്ചായിരുന്നു അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുടുംബചിത്രം പങ്കിട്ടത്. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ഈദ് അൽ ഫിത്റിന്റെ വേളയിൽ, യുഎഇയിലെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും സന്തോഷവും തുടരാൻ കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ് പോസ്റ്റിൽ പറഞ്ഞു.
View this post on Instagram
Read also: ഈദ് ദിനത്തിൽ കുഞ്ഞു ഹീറോകളുമായി ഹൃദ്യമായ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലിയും കുടുംബവും