ഒരിറ്റു തണൽ പോലും ബാക്കിവയ്ക്കാതെ വേനൽക്കാലം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു. ചൂട് സഹിക്കാൻ കഴിയാത്തഒന്നായി മാറിയിരിക്കുന്നു. ചൂട് കൂടുതലാണ് വീട്ടിൽ ഇരിക്കാം എന്നും കരുതിയാലും രക്ഷയില്ല. അമിത ചൂട് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തങ്ങൾ തടയുന്ന ഒന്നായി മാറിയിരിക്കുന്നു.
അധികമായി ചൂട് ഉണ്ടാകുമ്പോൾ ശരീരം നിര്ജ്ജലീകരണത്തിലേക്ക് പോകുന്നു അതിനോടൊപ്പമാ തന്നെ രക്ത സമ്മർദ്ദം കൂടുകയും ചെയ്യുന്നു. അസ്വാഭാവികമായ രക്തസമ്മർദ്ധം ഹൃദയാഘാതത്തിനു വരെ കാരണമായേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചപ്പിക്കുന്നത്. ഉയർന്ന താപനിലയെ ഹീറ്റ് വേവ് എന്നാണ് വിളിക്കുന്നത്
ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എന്തെല്ലാം?
- ചുവപ്പ്, വരണ്ട ചർമ്മം
- വേഗതയേറിയ പൾസ്
- തലവേദന
- തലകറക്കം
- ഓക്കാനം
- അമിത വിയർപ്പ്
- തണുത്തതും വിളറിയതും നനഞ്ഞതുമായ ചർമ്മം
- പേശീവലിവ്
- ക്ഷീണം
എന്തൊക്കെ ചെയ്യാം
ഹീറ്റ് വേവ് മൂലം പലവിധ രോഗങ്ങളും വരാം. അതിനാൽ ശരീരം ഇപ്പോഴും ഹൈഡ്രേറ്റഡ് ആക്കി വയ്ക്കുക എന്നുള്ളതാണ് ചെയ്യാനുള്ളത്, തണുത്ത ആഹാരങ്ങൾ കഴിക്കുക. സിട്രസ് അടങ്ങിയ പഴങ്ങൾ ഒഴിവാക്കുക. ദാഹിച്ചില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, അമിത കായികാധ്വാനം ഒഴിവാക്കുക
ഹീറ്റ് വേവ്
ശരീരത്തിൽ ഹീറ്റ് വേവ് ബാധിക്കുമ്പോൾ തെർമോൺഗുലേഷൻ പ്രവർത്തങ്ങൾ അസ്ഥിരപ്പെടും. ഇത് മൂലം ശരീരത്തിൽ സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പൾസ്, രക്തയോട്ടം എന്നിവ കൂടുതൽ ഊർജ്ജത്തെ എടുക്കുകയും കൃത്യതയില്ലാതെ പ്രവർത്തിക്കുകയും ചെയ്യും. ഈ സമയത്ത് നേരത്തെ അറ്റാക്ക് വന്നിട്ടുള്ളവർക്ക് അറ്റാക്ക് വരുവാനുള്ള സ്ടാധ്യത വളരെയധികം കൂടുതലാണ്. ചൂട് കൂടുമ്പോൾ ശരീരത്തിലെ മെറ്റബോളിസവും അസ്ഥിരപ്പെടും.