നാദാപുരം: പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിനടിയിലേക്ക് തീപടർന്ന് കത്തിനശിച്ചു. സംഭവത്തിൽ 16 പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണു കേസ്. പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ചൊവ്വാഴ്ച അർധ രാത്രിക്കുശേഷമാണ് സംഭവം. കത്തിച്ച പടക്കങ്ങളിലൊന്ന് ജീപ്പിനടിയിൽ വീണ് പൊട്ടുകയും ജീപ്പിലേക്കു തീ പടരുകയുമായിരുന്നു. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിനു തീ പിടിച്ചതാണ് ജീപ്പ് പൂർണമായി കത്തിനശിച്ചത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലും രക്ഷപ്പെടുന്നതിനിടയിലും നാലുപേർക്ക് പരുക്കേറ്റു.
ഇവർ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം ജീപ്പ് റോഡിൽനിന്ന് കെട്ടിവലിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. ജീപ്പിൽ പടക്കവുമായി എത്തിവരെയും പടക്കം പൊട്ടിച്ചവരെയും പ്രതി ചേർത്തിട്ടുണ്ട്. പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Read also :വയനാട്ടിൽ വൻ കാട്ടുതീ: വനത്തിനുള്ളിലേക്ക് പടർന്നുകയറി: തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു