മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോംമ്പൗണ്ടിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേമായി. അൽ ഫുർഖാൻ സെന്റർ പബോധകൻ നിയാസ് സ്വലാഹി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ഈദ് സൗഹൃദ സംഗമത്തിൽ പ്രമുഖ വാഗ്മിയും പ്രബോധകനുമായ എംഎം അക്‌ബർ ഈദ് സന്ദേശം നൽകി. ഈദ് സൗഹൃദ സംഗമത്തിൽ സമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ അബ്രഹാം ജോൺ, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എന്നിവർ പങ്കെടുത്തു.
അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫു ഖാസിം ആമുഖം പറഞ്ഞു. ഈദ് ഗാഹിനും തുടർന്ന് നടന്ന ഈദ് സൗഹൃദ സംഗമത്തിനും വൈസ് പ്രസിഡന്റുമാരായ മൂസാ സുല്ലമി, മുജീബു റഹ്‌മാൻ എടച്ചേരി, സെക്രട്ടറിമാരായ മനാഫ് കബീർ, അനൂപ് തിരൂർ, മുബാറക് വികെയും, ഈദ് ഗാഹ് കമ്മിറ്റി സാരഥികളായ ഹിഷാം കെ ഹമദ്, ഫാറൂഖ് മാട്ടൂൽ, സഹീദ് പുതിയങ്ങാടി, മുഹമ്മദ് ശാനിദ്, അബ്ദുല്ല പുതിയങ്ങാടി, ഇഖ്‌ബാൽ പയ്യന്നൂർ, യൂസുഫ് കെപി, സമീൽ കെപി, മുസ്‌ഫിർ മൂസ, മുഹമ്മദ് മുജീബ്, ആശിഖ് പിഎൻപി, അബ്ദുല്ല പുതിയങ്ങാടി, മായൻ, സമീൽ, കെപി, അനൂപ് തിരൂർ, ആരിഫ് അഹ്‌മദ്, ഷബീബ് ബഷീർ, അഷ്‌റഫ് പുളിക്കൽ, വനിതാ വിംഗ് പ്രവർത്തകരായ ഖമറുനിസ അബ്ദുൽ മജീദ്, സമീറ അനൂപ്, സജ്‌ല മുബാറക്, ശക്കീല ഫാറൂഖ്, സബീല യൂസുഫ്, സാജിത ടീച്ചർ, ആരിഫ ടീച്ചർ, ബിനുഷ ടീച്ചർ, സെതു, സലീഷ, സനീഷ എന്നിവരും പരിപാടി നിയന്ത്രിച്ചു.
Read also: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി യുഎഇ പ്രസിഡന്റിന്റെ പെരുന്നാൾ ചിത്രങ്ങൾ