റിയാദ്: സന്ദര്‍ശക വീസയില്‍ എത്തിയ കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) റിയാദിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് റിയാദ് കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് മദീന സന്ദര്‍ശനത്തിന് പുറപ്പെടേണ്ടതായിരുന്നു.
പിതാവ് മമ്മൂട്ടി. മാതാവ് സൈനബ. ഭര്‍ത്താവ് ഷൗക്കത്ത്. മറ്റു നടപടിക്രമങ്ങള്‍ക്കായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവർത്തകർ രംഗത്തുണ്ട്.