രണ്ട് വ്യത്യസ്തതരം മദ്യങ്ങളാണ് വോഡ്കയും വിസ്‌കിയും. ഇവ രണ്ടിനും അതിന്റേതായിട്ടുള്ള വ്യത്യാസങ്ങളും സവിശേഷതകളുമുണ്ട്. രുചി, നിറം, മണം എന്നിവയില്ലെല്ലാം രണ്ടും തീർത്തും വ്യത്യസ്തമാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങളെന്ന് നോക്കാം.
ഉരുളക്കിഴങ്ങ്, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്നാണ് വോഡ്ക നിർമ്മിക്കുന്നത്. ഇവ പുളിപ്പിച്ച ശേഷം വാറ്റിയെടുത്താണ് വോഡ്ക ഉണ്ടാക്കുന്നത്. ധാന്യങ്ങൾ പുളിപ്പിച്ചാണ് വിസ്‌കി ഉണ്ടാക്കുന്നത്. ഓക് ബാരലുകളിൽ വിസ്‌കി വാറ്റിയെടുക്കും.
വോഡ്കയ്ക്ക് പ്രത്യേക കളറൊന്നുമില്ല. അതിനാൽ കോക്‌ടെയിലുകൾ മിക്‌സ് ചെയ്യാനുള്ള മികച്ച ഓപ്ഷൻ വോഡ്കയാണ്. എന്നാൽ വിസ്‌കിയുടെ നിറം ലൈറ്റ് ബ്രൗൺ ആണ്. വോഡ്കയെ അപേക്ഷിച്ച് കുറച്ചു കൂടി വ്യത്യസ്തവും സങ്കീർണവുമായ ഒരു ഫ്‌ളേവറാണ് വിസ്‌കിയ്ക്കുള്ളത്. ഓരോ വിസ്‌കി ബ്രാൻഡിനും ഓരോ രുചി ആയിരിക്കും. കാലപ്പഴക്കം, ബാരൽ ടൈപ്പ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിസ്കിയുടെ രുചി വ്യത്യസ്തമായിരിക്കും.
വോഡ്കയിൽ കലോറി കുറവാണ്. വോഡ്കയിൽ ഷുഗർ കണ്ടന്റ് കുറവാണ്. ജലാംശം കൂടുതലാണെന്നതാണ് വോഡ്കയുടെ മറ്റൊരു സവിശേഷത.
വിസ്‌കിയിലും കലോറി കുറവാണെങ്കിലും അൽക്കഹോളിന്റെ അംശം കൂടുതലാണ്. വോഡ്കയ്ക്ക് ഹാങ് ഓവർ കുറവാണ്. എന്നാൽ വിസ്‌കി കഴിക്കുകയാണെങ്കിൽ ഹാങ് ഓവർ കൂടുതലായിരിക്കും.