വാഹന വിപണി കീഴടക്കാൻ ടൊയോട്ട കൊറോള ക്രോസ്. ഫിലിപ്പീൻസ് മാർക്കറ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകളും ഫുൾ ഹൈബ്രിഡ് ലൈൻ അപ്പുമാണ് പുതിയ കെറോള ക്രോസിന്റെ സവിശേഷത. സ്റ്റൈലിഷ് ഇന്റീരിയറാണ് വാഹനത്തിനുള്ളതെന്നാണ് മറ്റൊരു പ്രത്യേകത.
2024 ടൊയോട്ട കൊറോള ക്രോസ് ഏപ്രിൽ 14 വരെ എസ്എം ഓറ എക്സിബിറ്റിൽ പ്രദർശിപ്പിക്കുന്നതാണ്. നാലു വ്യത്യസ്ത കളറുകളിലാണ് കൊറോള ക്രോസ് ലഭിക്കുക. ഇമോഷണൽ റെഡ്, പ്ലാറ്റിനം വൈറ്റ് പേൾ (ഓപ്ഷണൽ ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക 2-ടോൺ ഫിനിഷോടുകൂടി), സെലസ്‌റ്റൈറ്റ് ഗ്രേ, മെറ്റൽ സ്ട്രീം എന്നിവയാണ് നിറങ്ങൾ.
കെറോള ക്രോസ് 2024 ഹൈബ്രിഡ് പവർടെയ്‌നിൽ മാത്രമേ ലഭിക്കൂ. G, V, GR-S വേരിയെന്റുകൾ 3600 ആർപിഎമ്മിൽ 142 എൻഎം ടോർക്കിനൊപ്പം 122 പിഎസ് പവർ നൽകുന്നു.
G, V വേരിയന്റുകളിൽ കാണാൻ കഴിയുന്ന പുതിയ ഗ്രിൽ വാഹനത്തിന് കൂടുതൽ സ്‌റ്റൈലിഷ് ലുക്ക് നൽകുന്നു, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ സ്‌റ്റൈൽ വർദ്ധിപ്പിക്കുന്നു. GR-S വേരിയന്റിന് 18 ഇഞ്ച് അലോയ് വീലുകളാണുള്ളത്. ലെതർ സീറ്റുകളാണ് മറ്റൊരു സവിശേഷത.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലും നിരവധി പരിഷ്‌ക്കരണങ്ങളുണ്ട്. 10 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇന്റലിജന്റ് വോയിസ് കൺട്രോൾ, വൈഫ്-ഹോട്ട്‌സ്‌പോട്ട്, 6 സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. വയർലെസ് ചാർജിംഗ് പാഡ്, യുഎസ്ബി-സി ചാർജിംഗ് പോർട്ട്, ഓട്ടോ ഡിമ്മിംഗ് റിയർവ്യൂ മിറർ എന്നിവയും വാഹനത്തിലുണ്ട്.
വാഹനത്തിന്റെ വില വിവരം അറിയാം:
കൊറോള ക്രോസ് GR-S HEV – PHP 1.917 million (+PHP 5K for Emotional Red)
കൊറോള ക്രോസ് V HEV – PHP 1.763 million (+PHP 15K for Platinum White Pearl)
കൊറോള ക്രോസ് G HEV – PHP 1.498 million (+PHP 15K for Platinum White Pearl)