വാഹനപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഥാറിന്റെ അഞ്ച് ഡോർ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2024 ഓഗസ്റ്റ് 15 ന് മഹീന്ദ്ര ഥാർ അർമദ എന്ന വാഹനം അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഓഫ് റോഡ് ഡ്രൈവ് ചെയ്യാനിഷ്ടപ്പെടുന്നവർക്ക് വളരെ മികച്ച ഒരു ഓപ്ഷനായിരിക്കും ഥാർ അർമദയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൾ-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ വാഹനത്തിലുണ്ടാകും.
നിലവിലുള്ള 2.0L പെട്രോൾ, 2.2L ഡീസൽ എഞ്ചിനുകൾ ഥാറിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ ലഭിക്കും. ആറ് എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ തുടങ്ങിയവയും വാഹനത്തിലുണ്ട്. കംഫർട്ടബിൾ സീറ്റുകളും ഇന്റീരിയിറിലുള്ള കൂടുതൽ സ്‌പേസും വാഹനത്തിന്റെ പ്രത്യേകതയാണ്. വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകളും ഫിറ്റ് ആൻഡ് ഫിനീഷിങ്ങുമാണ് മറ്റ് പ്രത്യേകതകൾ.