സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാം. മൊബൈൽ ആപ്ലിക്കേഷനും നമ്മളെല്ലാവരും ഡൗൺലോഡ് ചെയ്യാറുണ്ട്. സുരക്ഷിതമായി മൊബൈൽ ആപ്ലിക്കേഷനുകൾ എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുന്നതെന്ന് നോക്കാം.
മൊബൈലിൽ ഉള്ള ഡാറ്റ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്താൻ കഴിവുള്ളതും പ്രീമിയം സേവനങ്ങൾ സ്വയം സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിവുള്ളതുമായ മാൽവെയർ ഉള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്.മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് പ്ലേ സ്റ്റോറിലെ പ്ലേ പ്രൊട്ടക്ട് ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കുക നിയമാനുസൃത വെബ്സൈറ്റുകൾ അല്ലെങ്കിൽ അംഗീകൃത ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
കഴിവതും എസ്എംഎസ്, ഇ-മെയിലുകൾ, സോഷ്യൽ മീഡിയ ലിങ്കുകൾ വഴി വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ‘permissions’ ശ്രദ്ധയോടെ വായിച്ചു മാത്രം നൽകുക. ആപ്പ് ഉപയോഗിച്ചിട്ടുള്ള യൂസേഴ്‌സിന്റെ അഭിപ്രായം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് പരിശോധിക്കുന്നത് ഉചിതമാണ്.