ഇടുക്കിയിൽ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു രണ്ട് പേർ മരിച്ചു

തൊടുപുഴ: ഇടുക്കി കുത്തുങ്കൽ വട്ടക്കണ്ണിപ്പാറയിൽ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു രണ്ടുപേർ മരിച്ചു. ശിവഗംഗ സ്വദേശിയായ യുവതിയും പത്തു വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്.

തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തേക്കടി സന്ദർശിച്ച ശേഷം സംഘം മൂന്നാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നാട്ടുകാരുടെ പറഞ്ഞു. 17 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read also: ലൗ ജിഹാദോ, മതപരിവര്‍ത്തനമോ അല്ല: ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച് 19ന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് പിതാവ്