പൊതുവേ സ്ത്രീകൾ മദ്യ വ്യവസായ മേഖലകളിൽ നിന്നും മാറി നിൽക്കാറാണ് പതിവ്. എന്നാൽ ചില സ്ത്രി വ്യക്തിത്വങ്ങൾ ഈ മേഖലയിൽ കരുത്ത് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ആൽക്കഹോളിക് വിപണിയെ നയിക്കുന്നത് തന്നെ ഇവരാണെന്ന് പറയാം. ഈ സ്ത്രീ വ്യക്തിത്വങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ഹിന നാഗരാജ്
ഇന്ത്യയിലെ മദ്യവ്യവസായ രംഗത്ത് മുൻനിരയിലുള്ള സ്ത്രീകളിലൊരാളാണ് ഹിന നാഗരാജ. ഡിയാഗോ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഹിന. 2021 ജൂലൈ 1 മുതലാണ് ഹിന കമ്പനിയുടെ സിഇഒ പദവിയിലെത്തുന്നത്. ജോണിവാക്കറും, ടാലിസ്‌ക്കറുമെല്ലാം ഉത്പാദിപ്പിക്കുന്നത് അന്തർ ദേശീയ മദ്യ കമ്പനിയായ ഡിയാഗോയാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള നേതൃപരിചയാണ് ഹിനയ്ക്കുള്ളത്. നേരത്തെ ഡിയാഗോ ആഫ്രിക്ക എമർജിംഗ് മാർക്കറ്റ്സിന്റെ മാനേജിംഗ് ഡയറക്ടറായും ഹിന സേവനം അനുഷ്ഠിച്ചിരുന്നു. കമ്പനിയിലെ പല നേട്ടങ്ങളും ഇവർ മേൽനോട്ടം വഹിച്ചു. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ഹിന ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2023-ൽ ദി ഇക്കണോമിക് ടൈംസിന്റെ ‘ബിസിനസ് വുമൺ ഓഫ് ദ ഇയർ’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫോർച്യൂൺ ഇന്ത്യ നടത്തിയ സർവ്വേയിൽ രാജ്യത്തെ ബിസിനസിലെ ഏറ്റവും ശക്തരായ 50 വനിതകളുടെ പട്ടികയിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു.
കസ്തൂരി ബാനർജി
സ്റ്റിൽഡിസ്റ്റില്ലിംഗ് സ്പിരിറ്റ്‌സിന്റെ സ്ഥാപകയും ഡയറക്ടറുമാണ് കസ്തൂരി ബാനർജി. ബാങ്കറായി പ്രവർത്തിച്ചിരുന്ന കസ്തൂരി 16 വർഷത്തോളം ഈ മേഖലയിൽ പ്രവർത്തിച്ചതിന് ശേഷമാണ് മദ്യ വ്യവസായ മേഖലയിലേക്കിറങ്ങിയത്. പ്രീമിയം ക്രാഫ്റ്റ് റം മകാസായ് ഉത്പാദിപ്പിക്കുന്നത് സ്റ്റിൽഡിസ്റ്റിലിംഗ് കമ്പനിയാണ്. മകാസായ് വൈറ്റ് റമ്മും ഇവർ ഉത്പാദിപ്പിക്കുന്നു.
പൂനം ചന്ദൽ
ന്യൂവേൾഡ് സ്പിരിറ്റ്സ് മാനേജിംഗ് ഡയറക്ടർ ആണ് പൂനം ചന്ദൽ. ഡൽഹി ആസ്ഥാനമാണ് ആൽകോ ബെവ് സ്റ്റാർട്ട് അപ്പ് ആണ് ന്യൂവേൾഡ് സ്പിരിറ്റ്‌സ്. മികച്ച പത്ത് ഇന്ത്യൻ സ്പിരിറ്റ് കമ്പനികളിൽ ഉൾപ്പെടുന്ന ഒരു കമ്പനിയാണിത്. വിസ്‌കി, ബിയർ ഉത്പാദനത്തിലാണ് ഈ കമ്പനി ശ്രദ്ധനേടിയത്. അടുത്തിടെ ന്യൂവേൾഡ് സ്പിരിറ്റ്‌സ് കമ്പനി പുറത്തിറക്കിയ രണ്ട് ബ്രാൻഡുകളാണ് ഡൗണിംഗ് സ്ട്രീറ്റും റോയൽ ട്രൈബും. ഇതിൽ റോയൽ ട്രൈബ് സെമി പ്രീമിയം വിസ്‌കിയും ഡൗണിംഗ് സ്ട്രീറ്റ് പ്രീമിയം വിസ്‌കിയുമാണ്.