ട്രെയിനിലെ തിരക്ക് കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത യുവതിയുടെ പരാതിയും ഇതിന് ടിടിഇ നൽകിയ മറുപടിയും വൈറലാകുന്നു. ഓഖ – ബനാറസ് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ഇത്രയും യാത്രക്കാരുള്ളതിനാൽ താൻ എങ്ങനെയാണ് സുരക്ഷിതമായി യാത്ര ചെയ്യുകയെന്നാണ് യുവതിയുടെ ചോദ്യം. യുവതിയുടെ ചോദ്യവും ടിടിഇയുടെ ഭാഗത്ത് നിന്നുണ്ടായ മറുപടിയുമുള്ള വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതത്വം അനുഭവപ്പെടുമെന്നാണ് യുവതിയുടെ ചോദ്യം.താൻ റെയിൽവേ മന്ത്രിയല്ലെന്നും തനിക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കാനാകില്ലെന്നുമായിരുന്നു യുവതിയ്ക്ക് ടിടിഇ നൽകിയ മറുപടി. കൈകൂപ്പി കൊണ്ടാണ് ടിടിഇ യുവതിയ്ക്ക് മറുപടി നൽകിയത്.
വീഡിയോ ചർച്ചയായതിന് പിന്നാലെ കേന്ദ്രത്തിനും റെയിൽവേ മന്ത്രാലയത്തിനുമെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഗുജറാത്തിൽ നിന്നും സമാനമായ രീതിയിലുള്ള പരാതി ഉയർന്നിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും തനിക്കും കുടുംബത്തിനും സീറ്റ് ലഭിച്ചില്ലെന്ന പരാതിയാണ് യാത്രക്കാരനായ ഒരാൾ ഉന്നയിച്ചത്. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയം ഉറപ്പു നൽകുകയും ചെയ്തിരുന്നു.
मैं क्या कर सकता हूं मैं रेल मंत्री नही हूं – टीटीई
रेलवे की ये समस्या आए दिन की है !
ओखा से कानपुर सेंट्रल जाने वाली ट्रेन आवश्यकता से ज्यादा अधिक भर गई, लड़की ने बैठने को लेकर टीटीई से गुजारिश की, सुनिए। pic.twitter.com/HXthpxaeUR
— Rohit Tripathi journalist (@rohitt_tripathi) April 12, 2024