മദ്യപാനം എങ്ങനെയാണ് നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നത് എന്നറിയാമോ. മസ്തിഷ്‌കത്തിന്റെ ആരോഗ്യവും മദ്യഉപഭോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അമിതമായ മദ്യപാനം തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.
അമിതമായ രീതിയിൽ മദ്യപിക്കുന്നത് തലച്ചോറിനെ കാര്യമായി ബാധിക്കും. മദ്യം കഴിക്കുന്നത് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. അമിത മദ്യപാനികളിൽ പോഷകാഹാരക്കുറവുകൾ വർധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ ബാധിക്കുകയും ചെയ്യും.
വലിയ അളവിൽ മദ്യം കഴിക്കുന്നത് ബ്ലാക്ക് ഔട്ടിന് കാരണമാകാനിടയുണ്ട്. മദ്യത്തിന്റെ അടിമകളായവർക്ക് ചിലരിൽ ഓർമ്മക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ചില കാര്യങ്ങൾ മുഴുവനായും മറ്റ് ചില കാര്യങ്ങൾ ഭാഗികമായും മറന്നു പോകാനിടയുണ്ട്.
സിഗ്നലുകൾ തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഈ സിന്ഗനലുകളാണ് തലച്ചോറിലുടനീളം സന്ദേശങ്ങൾ അയയ്ക്കുകയും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്നത്. സാധാരണ സാഹചര്യങ്ങളിൽ, തലച്ചോറിന്റെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ബാലൻസ് ശരീരത്തെയും തലച്ചോറിനെയും തടസ്സമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്നു. മദ്യം ഈ സന്തുലിതാവസ്ഥയെ തകർക്കും. തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന മാറ്റങ്ങൾക്കും ഇവ കാരണമാകും. മദ്യപാനം തലച്ചോറിലെ സിഗ്നൽ സംപ്രേഷണം മന്ദഗതിയിലാക്കും ഇത് ഉറക്കമില്ലായ്മ, മയക്കം എന്നിവയ്ക്ക് കാരണമാകും.