ഓരോയിടത്തേക്ക് യാത്ര ചെയ്യുന്നതിനും കാലാവസ്ഥയും, കാരണങ്ങളുമുണ്ട്. യാത്രകളിൽ ഏറ്റവും ഹരം പിടിപ്പിക്കുന്നത് കാലാവസ്ഥയാണ്, എന്നാൽ ശൈത്യകാലത്തിന്‍റെ കഠിനമായ പ്രതിസന്ധികളിലൂടെ കടനേനു പോവുകയാണ് ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍. അസഹ്യമായ തണുപ്പു മുതൽ പ്രകൃതി ദുരന്തങ്ങൾക്കു വരെ ഇവിടം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. കനത്ത മഞ്ഞു വീഴ്ചയിൽ പല ഇടങ്ങളും ഒറ്റപ്പെട്ടു പോവുകയും സഞ്ചാരികൾ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ മാത്രം കഴിഞ്ഞ ദിവസം അഞ്ഞൂറ് റോഡുകളാണ് മഞ്ഞുവീഴ്ചയെയും ഹിമപാതത്തെയും തുടർന്ന് അടച്ചത്. ഹിമാചലിൽ മഞ്ഞു വീഴുന്ന കാലം പ്രധാന ടൂറിസം സമയം കൂടിയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ ഹിമാചൽ ഈ സീസണിൽ സന്ദർശിക്കുവാൻ എത്തുന്നു. എന്നാൽ നിലവിലെ ഈ അവസ്ഥയിൽ ഹിമാചൽ പ്രദേശിൽ സന്ദർശനം ഒഴിവാക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഷിംല
ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംല ഒരിക്കലും ഒഴിവാക്കാനാവാത്ത ഇടമാണ്. ഹണിമൂൺ യാത്ര മുതൽ കൂട്ടുകാർക്കൊപ്പമുള്ള യാത്രകൾ വരെ തിരഞ്ഞെടുക്കാൻ പറ്റി സ്ഥലമാണ് ഷിംല.
ചിലവ് കുറഞ്ഞ യാത്രകള്‍ക്ക് പറ്റിയ ഇവിടം കൊളോണിയൽ കെട്ടിടങ്ങളാലും മലനിരകളുടെ കാഴ്ചകളാലും ഒക്കെ പ്രസിദ്ധമാണ്. എന്നാൽ ഈ സീസണിൽ നിങ്ങൾ ഇവിടേക്ക് യാത്ര നടത്തുന്നുവാൻ പ്ലാൻ ഉണ്ടെങ്കിൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഹിമാപാതത്തിന്‍റെ മുന്നറിയിപ്പുകൾ നല്കിയിട്ടുള്ളതിനാൽ ഈ യാത്ര അപകടകരമായേക്കും. കുന്നിൻ പ്രദേശങ്ങളും മഞ്ഞുമൂടിയ മലനിരകളും ഈ സാധ്യതയെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
കുളു
ഹിമാചൽ പ്രദേശിലെ മറ്റൊരു പ്രധാന ഇടമാണ് കുളു. പപ്പച്ചിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഇവിടം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ച സ്ഥലം കൂടിയാണ്. ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുളു പുരാതന ക്ഷേത്രങ്ങളാലും ആപ്പിൾ തോട്ടങ്ങളാലും ഭൂപ്രകൃതിയാലും പ്രസിദ്ധമാണ്. നിലവിൽ ഹിമപാതവും കനത്ത മഴയും മഞ്ഞുവീഴ്ചയും ഇവിടെ ഉള്ളതിനാൽ കുളുവിലേക്കുള്ള യാത്ര അപകടകരമാണ്, പ്രത്യേകിച്ച് പർവ്വത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍.
കിന്നൗർ
ഹിമാചലിൽ സാഹസികത തേടി എത്തുന്നവർക്ക് പറ്റിയ സ്ഥലമാണ് കിന്നൗർ. ഇവിടുത്തെ പരുക്കൻ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ഇവിടുത്തെ പുരാതനമായ ക്ഷേത്രങ്ങളും ശാന്തമായ അന്തരീക്ഷം ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ കാണില്ല. എന്നിരുന്നാലും നിലവിൽ ഇവിടേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിപരമല്ല. ഹിമപാതവും മഴയും മുന്നറിയിപ്പ് ഇവിടെ നല്കിയിട്ടുണ്ട്. കുത്തനെയുള്ള ചരിവുകളും പാറക്കെട്ടുകളും നിറഞ്ഞ ഇവിടേക്ക് തത്കാലം യാത്രകൾ ഒഴിവാക്കാം.
ചമ്പാ
ചരിത്രയിടങ്ങളും പ്രകൃതി സൗന്ദര്യവുമാണ് ചമ്പയില് നിങ്ങൾക്ക് കാണാനുള്ളത്. എന്നാൽ ഹിമപാത മുന്നറിയിപ്പ് നല്കിയിട്ടുള്ളതിനാല് യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്, കനത്ത മഞ്ഞുവീഴ്ചയും അസ്ഥിരമായ കാലാവസ്ഥയും പർവതപ്രദേശങ്ങളിലേക്കുള്ള യാത്രയെ ദുഷ്കരമാക്കുന്നു.
ലാഹൗൽ , സ്പിതി
ദുർഘടമായ ഹിമാചൽ പ്രദേശമാണ് ലാഹൗൽ സ്പിതി. എന്നാൽ കനത്ത ഹിമപാതം അനുഭവപ്പെടുന്ന സമയങ്ങളിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം.
Read More ബാംഗ്ലൂരിലെ ആരവങ്ങളില്ലാത്ത പകലുകൾ: ഇവിടേക്ക് പോയി നോക്കിയാലോ?