തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് 35 പവനോളം സ്വര്‍ണം കവര്‍ന്നു. വിളയില്‍കുളം ശ്യാമിന്റെ ‘സൗപര്‍ണിക’ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശ്യാമും കുടുംബവും വെള്ളിയാഴ്ച മൂംകാംബികയില് പോയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച തിരികെ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തകര്‍ത്തനിലയിലായിരുന്നു. തുടര്‍ന്ന് അകത്തുകയറി പരിശോധിച്ചതോടെയാണ് അലമാരയിലുണ്ടായിരുന്ന 35 പവനോളം സ്വര്‍ണം നഷ്ടമായതായി കണ്ടെത്തിയത്. അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: ദിലീപിന് തിരിച്ചടി: മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി