ഇന്ന് നമ്മളിൽ പലരും തുണി കഴുകാനായി വാഷിംഗ് മെഷീൻ ഉപയോഗിക്കാറുണ്ട്. പലതരം വാഷിംഗ് മെഷീനുകൾ കമ്പോളത്തിൽ ലഭ്യമാണ്. മാനുവൽ, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികൾ വാരി ഇടണം.
ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളിൽ എല്ലാ പ്രവർത്തിയും ഒന്നിച്ചു ചെയ്യാം.
ഓട്ടോമാറ്റിക് മെഷീനുകൾ രണ്ടു തരത്തിലുണ്ട്.
A. മുകളിൽ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിംഗ്)
B. മുന്നിൽ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിംഗ്)
1. ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകൾക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
3. നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണ ശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികൾക്ക് ക്വിക്ക് സൈക്കിൾ മോഡ് ഉപയോഗിക്കാം.
5. വാഷിംഗ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓൺ ചെയ്യുക.
6. ഉപയോഗം കഴിഞ്ഞാൽ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോർഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
7. കഴിയുന്നതും വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക.