സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6795 രൂപയിലും പവന് 54360 രൂപയിലും എന്ന റെക്കോർഡ് നിരക്കിലാണ് ബുധനാഴ്ച വ്യാപാരം തുടരുന്നത്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.സംസ്ഥാനത്ത് ആദ്യമായി സ്വർണ വില 54,000 ത്തിന് മുകളിലേക്ക് എത്തിയതും ഇന്നലെയാണ്.
ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ 50,880ൽ വ്യാപാരം തുടങ്ങിയ സ്വർണമാണ് ഇന്ന് 54,360ൽ എത്തി നിൽക്കുന്നത്. ഈ മാസം ഇത് വരെ പവന് 3,680 രൂപ വർധിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് നിലവിലെ സ്വർണ വില വർധിക്കാൻ കാരണമായത്.