Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ബാംഗ്ലൂരുകാരുടെ ശ്രദ്ധയ്ക്ക്: അത്ര ദൂരത്തല്ല എങ്കിൽ അത്ര അടുത്തുമല്ല

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 18, 2024, 11:53 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളടക്കം നിരവധിപ്പേരാണ് ബാംഗ്ലൂരില്‍ ദിനംപ്രതി എത്താറുള്ളത്. ആയിരക്കണക്കിന് മലയാളികള്‍ ഇവിടെ കുടുംബസമേതം ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. ഐടി മേഖലയാണ് ഏവരേയും ബാംഗ്ലൂരിലെത്തിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ബാംഗ്ലൂരിലെത്തിപ്പെടുന്നു.

ഇന്ത്യയിലെ തന്നെ മികച്ച കോളേജുകളില്‍ ചിലത് ബാംഗ്ലൂരിലാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലെത്തുന്നവരും ധാരാളമാണ്. ഇവിടെ ചിലര്‍ സ്വന്തം ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്നു. മക്കളോടൊപ്പം വാര്‍ദ്ധക്യകാലം ചെലവഴിക്കാനും ചിലര്‍ ബാംഗ്ലൂരില്‍ താമസമാക്കുന്നു. എങ്ങും തിരക്കാണ്. അമ്പരചുംബികള്‍ എവിടെയും കാണാം. നിരത്തുകളില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍. വഴിയിലുടനീളം തട്ടുകടകള്‍. മെട്രോ ട്രെയിനുകളും മാളുകളും മുഖമുദ്രയായി കഴിഞ്ഞു. ഇതാണ് ബാംഗ്ലൂര്‍ എന്ന നഗരം.

ബാംഗ്ലൂരിൽ നിന്നും കാണാൻ പോകാൻകഴിയുന്ന സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം

ചിക്ക മാഗ്ലൂർ

ബാംഗ്ലൂരില്‍ നിന്നും വലിയ യാത്രയോ യാത്രാ ക്ഷീണമോ ഇല്ലാതെ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനിയാണ് കര്‍ണ്ണാടകയില്‍ തന്നെയുള്ള ചിക്മഗളൂര്‍. നീണ്ടുനിവര്‍ന്നു കിടക്കുന്ന കാപ്പിത്തോട്ടങ്ങളും പ്രസന്നമായ കാലാവസ്ഥയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. നിങ്ങളുടെ ഉള്ളിലെ സാഹസികനെ ഉണര്‍ത്തുവാന്‍ വേണ്ട ആക്റ്റിവിറ്റികള്‍ പലതും ഇവിടെ ആസ്വദിക്കാം. ബാബാ ബുധഗിരി മലകളാണ് ഇവിടെ പോകേണ്ട പ്രഝാന സ്ഥലം.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 5 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: സെപ്റ്റംബര്‍ മുതൽ മേയ് വരെ

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

കൂര്‍ഗ്

പച്ചപ്പും തേയിലത്തോട്ടങ്ങളും പുല്‍മേടുകളും എല്ലാം നിറഞ്ഞ് യഥാര്‍ത്ഥ സ്കോട്ലാന്‍ഡിന് ഒരു വെല്ലുവിളിയായി നില്‍ക്കുന്ന സ്ഥലമാണ് കൂര്‍ഗ്. രുചികരമായ പ്രാദേശിക വിഭവങ്ങളും പച്ചപ്പു നിറഞ്ഞ കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല, നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണെങ്കില്‍ അതിന്റെ രുചി നുകരുവാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. പോക്കറ്റിനൊതുങ്ങുന്ന തുകയില്‍ എവിടെ എല്ലാം ചെയ്യാന്‍ സാധിക്കും എന്നതാണ് ആളുകളെ കൂര്‍ഗിലേക്ക് ആകര്‍ഷിക്കുന്നത്.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 6 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ

ഗോകര്‍ണ

ബീച്ച് ആണ് നിങ്ങള്‍ യാത്രയില്‍ തേടുന്നതെങ്കില്‍ എളുപ്പത്തില്‍ ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ പറ്റുന്ന സ്ഥലങ്ങളുണ്ട്. അതിലേറ്റവും പ്രധാനിയാണ് ഗോകര്‍ണ്ണ. തിരക്കും ചിലവുമേറിയ ബീച്ച് യാത്രകളില്‍ പകരം വയ്ക്കുവാന്‍ പറ്റിയ മികച്ച ഇടമാണിത്. ട്രക്കിങ്ങും ബീച്ച് വൈബും പിന്നെ നിങ്ങള്‍ക്കായി മാറ്റിവയ്ക്കുവാനായി കുറച്ചു സമയവുമെല്ലാം ഈ യാത്രയില്‍ നിങ്ങള്‍ക്ക് ലഭിക്കും. പാരഡൈസ് ബീച്ച്, ഹാഫ്മൂണ്‍ ബീച്ച്. ഓം ബീച്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ബീച്ചുകള്‍ ഇവിടുത്തെ യാത്രയില്‍ സന്ദര്‍ശിക്കുവാനുണ്ട്.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ

ഹംപി

ചരിത്രകാഴ്ചകളിലേക്കും കര്‍ണ്ണാടകയുടെ ഗ്രാമങ്ങളിലേക്കും പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഹംപി തിരഞ്ഞെടുക്കാം. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപി വിവരണാതീതമായ യാത്രാനുഭവവും കാഴ്ചകളുമാണ് സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ കാണുവാനുള്ളത്. കല്ലുകളിലാണ് ഇവിടുത്തെ മിക്ക നിര്‍മ്മിതിയും പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളാണ് മറ്റൊരു പ്രധാന കാഴ്ച. ഓരോ തവണ വരുമ്പോഴും പുതുതായി എന്തെങ്കിലും കാണുവാന്‍ ഇവിടെയുണ്ടാവും.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 7 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ

മറവാന്തെ

ലോങ് ഡ്രൈവും അതിന്‍റെ അവസാനം ഒരു ബീച്ച് ഡെസ്റ്റിനേഷനുമാണ് നോക്കുന്നതെങ്കില്‍ അതിനു പറ്റിയ സ്ഥലം തൊട്ടടുത്തു തന്നെയുണ്ട്. മറവാന്തെ! സൗപര്‍ണ്ണിക നദി യു ടേണ്‍ എടുക്കുന്നയിടം എന്നു സഞ്ചാരികള്‍ കളിയായി വിളിക്കന്ന സ്ഥലമാണിത്. വളരെ ശാന്തവും അതിലേറ മനോഹരവുമാണ് മറവാന്തെയും ഇവിടുത്തെ കാഴ്ചകളും. ഗ്രാമീണ കാഴ്ചകളും ജീവിതരീതികളും നിങ്ങള്‍ക്കിവിടെ കാണുവാനും അനുഭവിക്കുവാനും സാധിക്കും. പദുക്കോള്‍ ഗ്രാമമാണ് ഇവിടെ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 9 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം:സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ

കബനി

ബാംഗ്ലൂരില്‍ നിന്നും ഒരു യാത്ര ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരിക്കേണ്ട സ്ഥലമാണ് കബനി. പ്രകൃതി സ്നേഹിയും പ്രകൃതിയുടെ കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നതുമായ ഇടങ്ങളിലൊന്നാണിത്. തിരക്കുകളില്‍ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര ആരെയും ഊര്‍ജസ്വലനായ ഒരു വ്യക്തിയാക്കി മാറ്റും. സാഹസികമായ സഫാരികളും പക്ഷിനിരീക്ഷണവുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം 5 മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: നവംബര്‍ മുതല്‍ ജൂണ്‍ വരെ

മസിനഗുഡി

വന്യവും അതേ സമയം പ്രകൃതിഭംഗിയാര്‍ന്നതുമായ കാഴ്ചകള്‍ ആണ് തേടുന്നതെങ്കില്‍ നിര്‍ബന്ധമായും ആ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ് മസിനഗുഡി. വൈല്‍ഡ് ലൈഫ് എന്ന പദത്തിന്റെ കൃത്യമായ അര്‍ത്ഥവും കാഴ്ചകളും ഇവിടം നിങ്ങള്‍ക്ക് തരും. യാത്രകളെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല, ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഇവിടം പ്രിയപ്പെട്ടതാണ്. കാടിനുള്ളിലൂടെയുള്ള ജംഗിൾ സഫാരിയും വന്യമ‍ൃഗങ്ങളുടെ കാഴ്ചയും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാര്യങ്ങള്‍

ബാംഗ്ലൂരില്‍ നിന്നും എത്തിച്ചേരുവാന്‍ വേണ്ട സമയം: ഏകദേശം അഞ്ചര മണിക്കൂര്‍
സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം: ഒക്ടോബര്‍ മുതല്‍ മേയ് വരെ.

Tags: WAYANDATOURIST SPOTSBANGLOREHAMPI

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies