കൂൺ ഇഷ്ടപ്പെടുന്നവരാണ് മിക്കരും. ചിക്കൻ കഴിക്കാത്തവർക്ക് കഴിക്കാൻ പറ്റുന്ന ഒരടിപൊളി ഐറ്റം തന്നെയാണ് കൂൺ വിഭവങ്ങൾ. കൂൺ വിഭവങ്ങൾ പലതുണ്ടെകിലും കൂണില്‍ കുരുമുളകുരുചി കലര്‍ന്നാല്‍ നാവില്‍ വെള്ളമൂറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൂൺ പേപ്പർ ഫ്രൈ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൂണ്‍ അരിഞ്ഞത്-1 കപ്പ്
- സവാള-2
- ക്യാപ്‌സിക്കം-1
- വെളുത്തുള്ളി-4 അല്ലി ചതച്ചത്
- കുരുമുളക്-2 ടീസ്പൂണ്‍
- എണ്ണ
- മല്ലിയില
- ചില്ലി ഫ്‌ളേക്‌സ്
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ വെളുത്തുള്ളിയിട്ടു വഴറ്റണം. ഇതിലേയ്ക്കു സവാളയിട്ടു വഴറ്റണം. അരിഞ്ഞ ക്യാപ്‌സിക്കവും ഇതിലേയ്ക്കു ചേര്‍ക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടിയും ചില്ലി ഫ്‌ളേക്‌സും ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം അടച്ചു വച്ചു വേവിയ്ക്കുക. വെന്ത് വെള്ളം നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് അലങ്കരിയ്ക്കാം.