രാജ്യം വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ സ്ഥാനാര്ഥികളെപ്പറ്റിയും രാഷ്ട്രീയ പാർട്ടി നേതാക്കളെപ്പറ്റിയും അതിൽ തന്നെ പ്രമുഖരായ പല നേതാക്കന്മാരെപ്പറ്റിയുമൊക്കെയുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെയും ഒക്കെ പ്രചരിക്കുന്നത്. അത്തരത്തിൽ ഒരു സംഗതിയാണ് സമൂഹമാധ്യമങ്ങളിൽ വൈറല് ആകുന്നത്. അത് മറ്റാരെയുംപറ്റിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പറ്റിയാണ്.
കേദാർനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നാല്പത്തിയഞ്ചം വയസ്സിൽ നടത്തിയ പ്രദക്ഷിണം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്താണ് ഈ പോസ്റ്റിന്റെ പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം മോദി നടത്തിയ കേദാർനാഥ് ക്ഷേത്രദർശനം ശ്രദ്ധ നേടിയിരുന്നു. അന്ന് ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഒരു ഗുഹയിൽ അദ്ദേഹം ഏറെ നേരം ധ്യാനത്തിലിരുന്നു എന്ന് വാർത്തകൾ ഒക്കെ വന്നിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നേതാക്കൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് ഒക്കെ പതിവ് കാഴ്ചയാണ്.
എന്നാൽ, തലകീഴായി കേദാർനാഥ് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യുന്ന ഒരു വ്യക്തിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് നരേന്ദ്ര മോദി ആണെന്നും അദ്ദേഹത്തിന്റെ നാൽപ്പത്തഞ്ചാം വയസ്സിലാണ് ഇത്തരത്തിൽ ക്ഷേത്രപ്രദക്ഷിണം ചെയ്തത് എന്നുമാണ് അവകാശവാദം.
ഈ സാഹചര്യത്തിൽ ആദ്യം അറിയേണ്ടത് വീഡിയോയിലുള്ളത് കേദാർനാഥ് ക്ഷേത്രം തന്നെയാണോ എന്നാണ്. അതറിയാൻ നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് കേദാർനാഥ് ക്ഷേത്രമാണ് എന്ന് ഉറപ്പായി. 2012 ജൂൺ 21-നാണ് ഈ വീഡിയോ മോജോ ന്യൂസ് പ്രസിദ്ധീകരിച്ചത്. ആ വാർത്തയിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ കേദാർനാഥ് പൂജാരി ക്ഷേത്രത്തിൽ യോഗ ചെയ്തു എന്നാണ് സംഭവം. കേദാർനാഥ് പൂജാരി ക്ഷേത്രത്തിൽ യോഗ ചെയ്തു എന്നാണ് ഹിന്ദിയിൽ ആണ് വിവരണം നൽകിയിരിക്കുന്നത്. 4 മിനിറ്റ് 7സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ 29 സെക്കൻഡ് മുതലള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ 2021 ജൂൺ 23ന് ‘ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്’ എന്ന ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലും ശ്രീ കേദാർനാഥ് ജ്യോതിർലിംഗ് എന്ന ഫേസ്ബുക്ക് പേജിലെ വീഡിയോയിലും ഒരേ ബാക് ഗ്രൗണ്ട് മ്യൂസിക് ആണ് ഉള്ളത്. കൂടാതെ, രണ്ട്, വീഡിയോകൾക്കും 3 മിനിറ്റ് 48 സെക്കൻഡാണ് ദൈർഘ്യം. പ്രചരിക്കുന്ന വീഡിയോയിൽ ചെറുതായി കാണാവുന്ന ഒരു വാട്ടർമാർക്ക് ഫേസ്ബുക്കിൽനിന്നു ലഭിച്ച വീഡിയോയിലും ഉള്ളതായി കാണാം. ‘ക്രിയേറ്റ് ബൈ: ശ്രീ കേദാർനാഥ് ജ്യോതിർലിംഗ്’ എന്നാണ് ഈ വാട്ടർമാർക്ക്.
ഇതിനോടൊപ്പമുള്ള വിവരണത്തിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ വിഡിയോയിൽ ഉള്ളത് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദി ആണ്. കൂടുതൽ സ്ഥിതീകരിക്കാൻ കഴിയുന്ന തരത്തിൽ വീഡിയോയിലുള്ളത് നരേന്ദ്ര മോദിയല്ല താനാണെന്നും അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 2021 ജൂൺ 21-നാണ് താൻ ഇത്തരത്തിൽ പ്രദക്ഷിണം നടത്തിയത് എന്നും പൂജാരി സന്തോഷ് ത്രിവേദി തന്നെ വ്യക്തമാക്കിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിൽ നരേന്ദ്ര മോദി തലകീഴായി പ്രദക്ഷിണം ചെയ്തുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് ആണെന്നും, വീഡിയോയിലുള്ളത് മോദിയല്ല, കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരിയായി സന്തോഷ് ത്രിവേദിയാണ് എന്ന് വ്യക്തമാകും.