വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. വാഹനാപകടത്തെ തുടർന്നുണ്ടാകുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കാൻ സീറ്റ് ബെൽറ്റ് സഹായകമാകും. സീറ്റ് ബെൽറ്റ് എന്തിന് ഉപയോഗിക്കണമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ ചില അവസരങ്ങളിൽ സീറ്റ് ബെൽറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് നാം ശ്രദ്ധിക്കാറുണ്ടോ. ഗർഭിണികൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. ഗർഭിണികൾ എല്ലായ്പ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണം.
2. വയർ മുകളിലേക്ക് ഉയർത്തിയ ശേഷം ബെൽറ്റിന്റെ താഴത്തെ ഭാഗം മടങ്ങാതെ ഇടുക.
3. അതിനു ശേഷം തോളിലെ ബെൽറ്റ് ഭാഗം മുകളിലേക്കു വലിച്ചു തയ്യാറാക്കുക.
4. ഷോൾഡർ ബെൽറ്റ് നെഞ്ചിന്റെ മദ്ധ്യ ഭാഗത്തു കൂടെ ഇട്ട് ക്ലിപ്പ് ഇടുക.
5.. വാഹനത്തിന്റെ സീറ്റ് കഴിവതും നിവർത്തി വയ്ക്കുക.
6. മുൻവശത്തെ പാസ്സഞ്ചർ സീറ്റ് ആണെങ്കിൽ കഴിയുന്നത്ര സീറ്റ് പിന്നിലേക്ക് നിരക്കി നീക്കി എയർ ബാഗിൽ കഴിവതും അകലെ ഇരിക്കാൻ ശ്രമിക്കുക.
7.വാഹനമോടിക്കുമ്പോൾ,സ്റ്റിയറിങ് വീൽ ഉയർത്തി വയ്ക്കാൻ കഴിയുമെങ്കിൽ മുകളിലേക്ക് ഉയർത്തി ക്രമീകരിക്കുക.