നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് യോഗർട്ട്. അതിശയിപ്പിക്കുന്ന ഒട്ടേറെ ഗുണങ്ങൾ യോഗർട്ടിലുണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും യോഗർട്ടിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദായാരോഗ്യം മെച്ചപ്പെടുത്തുന്നതിനും യോഗർട്ട് കഴിക്കുന്നത് സഹായിക്കും.
പൂരിത കൊഴുപ്പും, ചെറിയ അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും യോഗർട്ടിലുണ്ട്. പൂരിത കൊഴുപ്പ് കഴിക്കുന്നത് ശരീരത്തിൽ നല്ല എച്ച്ഡിഎൽ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൽ ചൂണ്ടിക്കാട്ടുന്നു. ഇത് മോശം കൊളസ്‌ട്രോൾ കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കും. കാത്സ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും ശരീരത്തിന് നൽകാനും യോഗർട്ടിന് കഴിയും. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗർട്ടിന് കഴിവുണ്ട്. യോഗർട്ടിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ശക്തി വർദ്ധിപ്പിക്കും. പേശികളുടെ വികാസത്തിനും ഇത് കഴിക്കുന്നത് നല്ലതാണ്.
യോഗർട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഉയർന്ന പ്രോട്ടീൻ തോതുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് യോഗർട്ടിനെ ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താം.
യോഗർട്ടിലുള്ള അമിനോ ആസിഡുകൾ ദഹനംമെച്ചപ്പെടുത്തും. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങൾ ബിപിയ്ക്കും ഹൃദയാരോഗ്യത്തിനും മെറ്റബോളിസം ശക്തിപ്പെടുത്തി തടി കുറയ്ക്കാനും സഹായിക്കും.
ലാക്ടോസ് അലർജിയുള്ളവർക്ക് പാലുൽപന്നങ്ങൾ കഴിച്ചാൽ വയറിന് അസ്വസ്ഥതയുണ്ടാകുന്നത് സാധാരണയാണ്. ഇതിനുളള പരിഹാരം കൂടിയാണ് യോഗർട്ട് എന്നത്. ഇതിലെ ഗുണകരമായ ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കും നൽകാൻ ഒരുപോലെ മികച്ച ഒരു ഭക്ഷണമാണിത്.