സ്മാർട്ട് ഫോണിൽ എങ്ങനെയാണ് സുരക്ഷിതമായി മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യേണ്ടത്; ഇക്കാര്യം അറിഞ്ഞിരിക്കണേ

നാമെല്ലാവരും ഇന്ന് മൊബൈൽ ഉപയോഗിക്കുന്നുണ്ട്. സ്മാർട്ട് ഫോണുകളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. സ്മാർട്ട് ഫോണിൽ എങ്ങനെയാണ് സുരക്ഷിതമായി മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യേണ്ടതെന്ന കാര്യം പലർക്കും അറിയില്ല. ഇത് എങ്ങനെയാണെന്ന് നോക്കാം.

മൊബൈലിൽ ഉള്ള ഡാറ്റ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്താൻ കഴിവുള്ളതും പ്രീമിയം സേവനങ്ങൾ സ്വയം സബ്‌സ്‌ക്രൈബ് ചെയ്യാൻ കഴിവുള്ളതുമായ മാൽവെയർ ഉള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് പ്ലേ സ്റ്റോറിലെ പ്ലേ പ്രൊട്ടക്ട് ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കുക

നിയമാനുസൃത വെബ്സൈറ്റുകൾ അല്ലെങ്കിൽ അംഗീകൃത ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക കഴിവതും SMS, ഇ-മെയിലുകൾ, സോഷ്യൽ മീഡിയ ലിങ്കുകൾ വഴി വരുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ‘permissions’ ശ്രദ്ധയോടെ വായിച്ചു മാത്രം നൽകുക ആപ്പ് ഉപയോഗിച്ചിട്ടുള്ള യൂസേഴ്‌സിന്റെ അഭിപ്രായം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് പരിശോധിക്കുന്നത് ഉചിതമാണ്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

അതേസമയം, നിങ്ങളുടെ അക്കൗണ്ട് പാസ്വേഡ് ഇടയ്ക്കിടെ മാറ്റുന്നത് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വൻതോതിൽ കുറയ്ക്കുന്നു. എത്ര കടുകട്ടി പാസ്‌വേർഡുകൾ ആണെങ്കിൽ പോലും, നിരന്തരം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്ന ഒരു വ്യക്തിക്ക് അവ കണ്ടത്താനാകും. അതിനാൽ ഇടയ്ക്കിടെ പാസ്‌വേർഡ് മാറ്റുന്നതിലൂടെ ഹാക്കിങ് ശ്രമം തടയുവാനും അക്കൗണ്ടുകൾ സുരക്ഷിതമാക്കാനും കഴിയും.