ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരത്തെ ഒരു കൊച്ചു സംസ്ഥാനം ; കേരളം. കേരളത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് കഥകളിയും, തെയ്യവുമാണ്. ഒരുപാടു കലകൾ അടങ്ങിയ നാടാണ് നമ്മുടേത്. കരകൗശല വസ്തുക്കളും, നാടൻപാട്ടുകളും, കണ്ടാലും തീരാത്ത ഇടങ്ങളും അങ്ങനെ എന്തെല്ലാമാണ് കേരളത്തിന്റെ കൈ വശമുള്ളത്. ഒരു നാടിൻറെ സംസ്ക്കാരത്തോടൊപ്പം ലയിച്ചു ചേർന്ന ഒന്നാണ് ഭക്ഷണം.
കേരളത്തിലെ ഓരോ ജില്ലയ്ക്കും ഓരോ രുചിയാണ്. കോട്ടയത്തിനു നല്ല ബീഫിന്റെ മണമാണ്. തിരുവനന്തപുരത്തെത്തിയാൽ പായസവും ബോളിയും രുചിക്കും, അല്പ്പയ്ക്ക് പോയാൽ വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്ത കരിമീൻ കഴിക്കണം, കോഴിക്കോട് ചെന്നിറങ്ങിയാൽ ബിരിയാണി ഉറപ്പാണ്.
എത്ര ഇടങ്ങളാണ് കേരളത്തിന്റെ രുചിയെ തുറന്നു കാട്ടുന്നത്. നമ്മൾ ഓരോ ഇടങ്ങളിലേക്ക് ചെല്ലുമ്പോഴും അവിടെയൊക്കെ ഫേമസ് ആയ ഭക്ഷണങ്ങളുടെ ഇടങ്ങൾ കാണും. കോഴിക്കോട് റഹ്‌മത്ത്, തിരുവനന്തപുരത്തെ മഹാ ചിപ്സ്, കൊല്ലത്തെ സീഫുഡ് അങ്ങനെ പലതുണ്ട് സ്ഥലങ്ങൾ. ഓരോയിടത്തും പ്രസിദ്ധമായ വഹിളാ ഭക്ഷണങ്ങൾ പരിചയപ്പെട്ടാലോ?
അരിപ്പ, പാലാരിവട്ടം
യാത്രയൊക്കെ ചെയ്തു ക്ഷീണിക്കുമ്പോൾ നല്ലൊരു കഞ്ഞിയോ, ബിരിയാണിയോ കഴിക്കണമെന്നു തോന്നിയാൽ പാലാരിവട്ടത്തുള്ള അരിപ്പയിൽ കയറാം. കഞ്ഞിക്കൊപ്പം മാങ്ങാച്ചമ്മന്തി, പപ്പടം, പയർ എന്നിവ ലഭിക്കും. ഇവ കൂടാതെ റാവുത്തർ ബിരിയാണി, കപ്പ, മീൻ, മുട്ട എന്നിവ കഴിക്കാവുന്നതാണ് ഇവിടുത്തെ സ്പെഷ്യൽ മാമാങ്ക സദ്യയാണ് 300 രൂപയാണ് വില
ദേ പുട്ട്, കൊച്ചി
ദേ പുട്ട് അറിയാത്തവർ ചുരുക്കമാണ്. നല്ല ചൂടുള്ള വ്യത്യസ്തതരം പൂട്ടുകൾ നമുക്കിവിടെ ലഭിക്കും. മൈ സാന്റ പുട്ടു, പൊരിച്ച പുട്ട്, ചെമ്മീൻ പുട്ട് തുടങ്ങിയ അടിപൊളി വെറൈറ്റികൾ ഇവിടെ വാങ്ങാൻ കഴിയും
പാരഗൺ തിരുവനന്തപുരം
തിരുവനന്തപുരത്തെത്തുമ്പോൾ നല്ലൊരു ബിരിയാണി കഴിക്കുവാൻ തോന്നുകയാണെങ്കിൽ നേരെ പാരഗണിലേക്ക് പോകാം. ഇനിയിപ്പോൾ സീ ഫുഡ് ആണ് കഴിക്കാൻ തോന്നുന്നതെങ്കിൽ അതും ഇവിടെ ലഭിക്കും. തിരുവനന്തപുരത്തെ ജനപ്രിയ ഭക്ഷണങ്ങളിലൊന്നാണ് പാരഗൺ ബിരിയാണി
റഹ്മത്ത്, കോഴിക്കോട്
കോഴിക്കോടെത്തിയിട്ട് റഹ്മത്തിലെ ബിരിയാണി കഴിക്കാതെ മടങ്ങി പോയാൽ പിന്നെന്തു ഗുണം. കോഴിക്കോടത്തെ കടലിനു പോലും റഹ്മത്തിലെ ബിരിയാണിടെ മണമായിരിക്കും. എല്ലായ്പ്പോഴും തിരക്കുണ്ടാകും റഹ്മത്തിൽ. കുറച്ചു വെയിറ്റ് ചെയ്താലും കുഴപ്പമില്ല റഹ്മത്തിലെ രുചികൾ ആസ്വദിക്കണം
മലബാർ കഫെ, കണ്ണൂർ
കണ്ണുരത്തെ ചെറു പലഹാരങ്ങൾക്ക് പ്രത്യക രുചിയാണ്. ഉന്നക്കായും, കിളിക്കൂടും എല്ലാം വിവിധ രുചികൾ പ്രധാനം ചെയ്യുന്നു.മലബാർ കഫെയിൽ വിവിധ രുചികൾ നിങ്ങളെ സ്വാഗതം ചെയ്യും. അതിൽ ഇതുവരെ കഴിക്കാത്ത പലഹാരങ്ങൾ വരെയുണ്ടാകും
ഗ്രാൻഡ് പവലിയൻ, കോട്ടയം
കോട്ടയത്ത്, സിറിയൻ ക്രിസ്ത്യൻ ഭക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് ഗ്രാൻഡ് പവലിയൻ. അപ്പവും സ്ട്യുവുമാണ് ഇവിടുത്തെ സ്‌പെഷ്യൽ ഭക്ഷണം
ശരണ്യ മെസ് തിരുവനന്തപുരം
പാതിരാത്രിക്ക് ഒരു ബിരിയാണി കഴിക്കാൻ തോന്നിയാൽ എവിടെ പോകുമെന്ന് ഓർത്തു വിഷമിക്കണ്ട. കുളത്തൂർ റോഡിലെ ശരണ്യ മെസ്സിൽ എപ്പോഴും ബിരിയാണി ലഭിക്കും. ബിരിയാണിക്കൊപ്പം ചിക്കൻ 65, ഇഡ്ഡലി, പുട്ട് എന്നിവ ലഭ്യമാണ്