കാൻസറുമായുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ ഫാഷൻ ഇൻഫ്ലുവൻസറായ സുർഭി ജെയിൻ അന്തരിച്ചു. മുപ്പതുകാരിയായ സുർഭിയുടെ കുടുംബമാണ് സാമൂഹികമാധ്യമത്തിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ഏറെനാളുകളായി ഒവേറിയൻ കാൻസറിന് ചികിത്സയിലായിരുന്നു സുർഭി.
View this post on Instagram
എട്ടാഴ്ച മുമ്പ് ചികിത്സാവേളയിൽ നിന്നുള്ള ചിത്രം സുർഭി പങ്കുവെച്ചിരുന്നു. രണ്ടാംവട്ടമാണ് സുർഭിയെ കാൻസർ ബാധിക്കുന്നത്. ഇരുപത്തിയേഴാം വയസ്സിലായിരുന്നു ആദ്യതവണയുണ്ടായത്. അന്ന് സർജറിക്കുശേഷം രോഗവിവരം സുർഭി പങ്കുവെച്ചിരുന്നു. 149 സ്റ്റിച്ചുകളുണ്ടായെന്നും അതിയായ വേദനയാണ് അനുഭവപ്പെട്ടതെന്നുമാണ് സുർഭി പറഞ്ഞത്. പക്ഷേ രണ്ടാംവട്ടം കാൻസർ ബാധിച്ചപ്പോൾ സുർഭിക്ക് അതിജീവിക്കാനായില്ല.
”എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, അത് എനിക്ക് ദിവസവും ലഭിക്കുന്ന മെസ്സേജുകളുടെ എണ്ണം കാണുമ്പോള്‍ തെറ്റായി തോന്നുന്നു. പക്ഷേ കാര്യങ്ങള്‍ അത്ര നന്നായി നടക്കുന്നില്ല. അതിനാല്‍ പങ്കിടാന്‍ കാര്യമായൊന്നുമില്ല. കഴിഞ്ഞ 2 മാസങ്ങള്‍ ഞാന്‍ കൂടുതലും ആശുപത്രിയില്‍ ചെലവഴിച്ചു, ഇത് ബുദ്ധിമുട്ടാണ്, ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് അവര്‍ അവസാനമായി കുറിച്ചത്.