ഉറ്റവരെ പോറ്റിടുവാൻ ഉടൽ വേവിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ !
നാട്ടുകാരുടെ കല്യാണത്തിനും പാലുകാച്ചലിനും ചികിത്സയ്ക്കും അതിലുപരി രാഷ്ട്രീയക്കാർ ചോദിക്കുമ്പോഴൊക്കെ വാരിക്കോരി കൊടുക്കുന്നവർ !
മക്കളുടെ ബയോഡേറ്റ അയച്ചുതന്നിട്ടു എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെടുത്താൻ പറയുന്നവർ!
ജന്മനാട്ടിൽ പ്രളയം വന്നപ്പോൾ ഞങ്ങൾ ദിവസങ്ങളോളം ഉറങ്ങാതെ ഞങ്ങളുടെ കയ്യിലുള്ളതെല്ലാം നൽകി !
ആ ഞങ്ങൾ ഈ പ്രളയത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ആരും ഒരു മെസ്സേജ് പോലും അയച്ചില്ല , ഫെയിസ്ബുക്കിൽ ഞങ്ങൾക്ക് അനുകൂലമായി ഒന്നും എഴുതിയതുമില്ല.
സ്വാർത്ഥമാം ഈ കപടലോകത്തിന്റെ നേർക്കാഴ്ചയാണിത്.
“ഞങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു, എന്നിട്ടും അവരുടെ ഹൃദയങ്ങൾ മറന്നു. ചിലപ്പോൾ ദയയുടെ പ്രതിധ്വനി നിശബ്ദതയിലേക്ക് മങ്ങുന്നു”
NB: തുടർന്നുള്ള ദിനങ്ങളിൽ നാട്ടുകാരുടെ അപേക്ഷകൾ ഞാനോ എന്നിൽകൂടിയോ സ്വീകരിക്കുന്നതല്ല എന്ന് ഉറപ്പിക്കുകയാണ്
#followers
#everyone
#highlights
#expatriates
തയ്യാറാക്കിയത്: രാജീവ് പിള്ളൈ, ദുബായ്