കൊച്ചി : ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമ നിർദ്ദേശപത്രിക തള്ളണമെന്ന ഹർജി തള്ളി ഹൈക്കോടതി. സ്റ്റിസുമാരായ വി.ജി അരുൺ, എസ്. മനു എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പു ഹർജി നൽകാമെന്ന് കോടതി നിർദ്ദേശിച്ചു.
മഹിളാ കോൺഗ്രസ് നേതാവ് അവനി ബെൻസാലും രജ്ഞിത്ത് തോമസുമാണ് ഹൈക്കോടതിയിൽ പൊതു താതപര്യ ഹർജി സമർപ്പിച്ചത്. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ച് കാണിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടു. പിന്നാലെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.