പാലക്കാട് : സൂര്യതാപമേറ്റ് വയോധികന് ദാരുണാന്ത്യം. കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്. വീടിന് സമീപം ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സൂര്യതാപമേറ്റതാണ് മരണകാരണമെന്നാണ് നിഗമനം.
ഹരിദാസൻ അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപം വെയിലത്ത് കിടക്കുകയായിരുന്നു. ഈ സമയം സൂര്യതാപമേറ്റതാണെന്നാണ് സംശയം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അട്ടപ്പാടിയിലും സമാനരീതിയിൽ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയും മദ്യലഹരിയിൽ കിടന്ന ആൾ നിർജ്ജലീകരണത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയത്.