മീനുകളിലെ രാജാവാണ് മത്തി. അത് വെറുതെ പറയുന്നതല്ല. മത്തി കഴിക്കുന്നതുകൊണ്ട് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. പൊള്ളിച്ച മീനുകളോട് മലയാളിക്ക് താല്‍പര്യം ഏറും. ഉഗ്രൻ ടേസ്റ്റിൽ മത്തി പൊള്ളിച്ചത് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മത്തി-5
- തേങ്ങ-അര മുറി
- മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
- മുളകുപൊടി-1 ടീ സ്പൂണ്‍
- മല്ലിപ്പൊടി-1 ടീ സ്പൂണ്‍
- കുരുമുളകുപൊടി-3 ടീസ്പൂണ്‍
- ഇഞ്ചി-1 കഷ്ണം
- ചുവന്നുള്ളി-4
- വെളിച്ചെണ്ണ
- ഉപ്പ്
- വാഴയില
തയ്യറാക്കുന്ന വിധം
മത്തി കഴുകി വൃത്തിയാക്കി വരയുക. തേങ്ങ ചിരകി അര കപ്പു വീതം ഒന്നാം പാലും രണ്ടാം പാലും എടുക്കണം. മസാലപ്പൊടികളും ഉപ്പും ഇഞ്ചി, ചുവന്നുള്ളി എന്നിവയും ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. ഇത് മീനില്‍ പുരട്ടി 1 മണിക്കൂര്‍ വയ്ക്കണം.
മണ്‍ചട്ടി ചൂടാക്കി അല്‍പം വെളിച്ചെണ്ണ പുരട്ടുക. വാഴയില ഇതില്‍ നിരത്തി വച്ച് അല്‍പം വാട്ടണം. ഇതിലേക്ക് മത്തി ഓരോന്നായി നിരത്തി വയ്ക്കുക. ഇതിന് മുകളില്‍ രണ്ടാംപാല്‍ ഒഴിയ്ക്കണം. ഇതിന് മുകളില്‍ മറ്റൊരു വാഴയില മൂടി വയ്ക്കണം. ചെറുതീയില്‍ ഇരുവശവും വേവിയ്ക്കുക. രണ്ടാംപാല്‍ വറ്റിക്കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് വറ്റുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.