തിരുവനന്തപുരം, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ വന്നു ജീവിക്കുന്നയിടമാണ്. വ്യത്യസ്ത അഭിപ്രയങ്ങൾ, വ്യത്യസ്ത ജീവിത ശൈലികൾ, വ്യത്യസ്ത രുചികൾ അങ്ങനെ എല്ലാത്തിലും തിരുവനന്തപുരം വ്യത്യസ്തത പുലർത്തുന്നു. നാടിന്റെയും നഗരത്തിന്റെയും മനോഹാരിത മാത്രമല്ല അനന്തപുരിയ്ക്കുള്ളത്. രുചി വൈഭവങ്ങളുടെ കേന്ദ്രം കൂടിയാണിത് ഏത് രുചി ശൈലികൾ പിന്തുടരുന്നവർ ഇവിടെ വന്നാലും നിരാശരായി മടങ്ങി പോകേണ്ടി വരില്ല. എല്ലാവരെയും സ്വാഗതം ചെയ്യുന്ന രുചികൾ ഇവിടെയുണ്ട്
തിരുവനന്തപുരത്തു നിന്നും ഉറപ്പായും കഴിചിരിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം?
മദേഴ്‌സ് വെജ് പ്ലാസ സദ്യ
പരമ്പരാഗത കേരള സദ്യ ആസ്വദിക്കാതെ തിരുവനന്തപുരത്തുകൂടിയുള്ള ഒരു യാത്രയും പൂർത്തിയാകില്ല. മദേഴ്‌സ് വെജ് പ്ലാസയിൽ എല്ലാ ദിവസവും സദ്യയുണ്ടാകും. നല്ല തൂശനിലയിൽ ചോറും 10 അധികം കറികളും പായസവും വച്ചാണ് ഊണ് വിളമ്പുക. ഊണ് കഴിച്ചിറങ്ങുമ്പോഴേക്കും വയറിൽ കുറച്ചു സ്ഥലം പോലും ബാക്കിയുണ്ടാകില്ല. രുചി ഗംഭീരമാണ്. ഒരിക്കലെങ്കിലും ഇവിടുത്തെ ഊണ് കഴിച്ചിരിക്കണം
സീഫുഡ് വിഴിഞ്ഞം
തിരുവനന്തപുരത്തിൻ്റെ തീരപ്രദേശം നിരവധി സീഫുഡുകളുടെ കലവറയാണ് . സീഫുഡ് പ്രേമികൾക്ക് ഉള്ള മികച്ച ഓപ്‌ഷനാണ് വിഴിഞ്ഞം. ഇവിടെ നിരവധി റെസ്‌റ്റോറന്റുകളുണ്ട്. ഗ്രിൽ ആണ് മിക്ക ഇടങ്ങളിലെയും സ്പെഷ്യൽ. കരിമീൻ, തലക്കറി. തുടങ്ങി ഒരു വിധപ്പെട്ട എല്ലാ ഫുഡും ഇവിടെ ലഭിക്കും.
ഗുഡ് മോർണിംഗ് ഹോട്ടൽ
കരമനയിലെ ഗുഡ്മോർണിംഗ് ഹോട്ടൽ അറിയാത്തവർ ചുരുക്കമായിരിക്കും . ചൂടോടെ വിളമ്പുന്ന പൊറോട്ടയുടെയും ബീഫിന്റെയും രുചി വിശേഷങ്ങൾ നഗരത്തിനധീതമായി പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. വിറകടുപ്പിലാണ് ഇവ തയാറാക്കുന്നത്. രാവിലെ തുറന്നാൽ ഏകദേശം 11 മണിയോട് കൂടി കട അടയ്ക്കും
രാത്രിയിലെ തട്ടുകടകൾ
തട്ടുകടകൾ എപ്പോഴും ഓർമ്മിപ്പിക്കുന്നത് സുഹൃത്തുക്കളെയാണ്. എല്ലാവരുമൊപ്പം ചേർന്ന് രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നത് മികച്ച അനുഭവമാണ്. രാത്രിയിൽ തിരുവനന്തപുരത്തു കറങ്ങി നടക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും തട്ടുകടയിലെ ഭക്ഷണം കഴിക്കണം. വെള്ളയമ്പലത്തെ ഇറാനി, ആലീഫ മഹൽ തുടങ്ങിയവയൊക്കെ മികച്ച ഫുഡ് ട്രെക്കുകളാണ്
ചായയും കടിയും
പഴം പൊരി, കാരവട, പരിപ്പ് വട തുണ്ടങ്ങി നിരവധി നാലുമണി പലഹാരങ്ങൾ തിരുവനന്തപുരത്ത് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. കവടിയാർ ഉള്ള ഗീതാഞ്ജലി, വെള്ളയമ്പലത്തെ സുലൈമാനി ഹബ്ബ് തുടങ്ങിയവയൊക്കെ രുചികരമായ പലഹാരങ്ങൾ വിളമ്പുന്നു