മഷ്‌റൂം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നോണ്‍ വെജിറ്റേറിയന്‍ ഗുണങ്ങള്‍ നല്‍കുന്ന ഒരു വെജിറ്റേറിയന്‍ ഭക്ഷണമാണ് മഷ്‌റൂം എന്ന് പറയാം. മഷ്‌റൂം ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യറാക്കാം. ഇതിലൊന്നാണ് ഷാഹി മഷ്‌റൂം മസാല. തയ്യറാക്കുന്ന രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൂണ്‍-അരക്കിലോ
- പുരട്ടി വയ്ക്കാന്‍
- തൈര്-അരക്കപ്പ്
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- ജീരകപ്പൊടി-അര ടീസ്പൂണ്‍
- ഉപ്പ്
ചാറു തയ്യാറാക്കാന്‍
- സവാള-2
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- തക്കാളി-2
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- ജീരകപ്പൊടി-2 ടീസ്പൂണ്‍
- മല്ലിപ്പൊടി-1 ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
- കസൂരി മേത്തി-1 ടീസ്പൂണ്‍
- ജീരകം-1 ടീസ്പൂണ്‍
- വയനയില-1
- എണ്ണ
തയ്യറാക്കുന്ന വിധം
കൂണ്‍ നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ പുരട്ടി വയ്ക്കാനുള്ള ചേരുവകള്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ജീരകം പൊട്ടിച്ച് വയനയിലയിട്ട് സവാളയിട്ട് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, തക്കാളി എന്നിവ ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് കൂണ്‍ ചേര്‍ത്തിളക്കുക. ഇത് മൂന്നു നാലു മിനിറ്റ് കുറഞ്ഞ തീയില്‍ വേവിയ്ക്കണം. ഗരം മസാല പൗഡറും അല്‍പം വെള്ളവും ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. പിന്നീട് കസൂരി മേത്തി ചേര്‍ത്തിളക്കണം. ഇത് രണ്ടുമൂന്നു മിനിറ്റ് വേവിയ്ക്കുക. കറി കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇത് ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാം.