വാഴയിലയിൽ ആഹാരം കഴിക്കാറുണ്ടോ? പഴമക്കാരുടെ വിശ്വാസത്തിലെ സയൻസ് അറിയാം

കല്യാണത്തിനാകട്ടെ ഓണത്തിനാകട്ടെ സദ്യ വിളമ്പുന്നുണ്ടെങ്കിൽ വാഴയിലയിൽ മാത്രമാണ് നൽകുക. പരിപ്പും പപ്പടവും കൂട്ടി ചോറ് കഴിച്ചതിനു ശേഷം പായസവും, പഴവും ചേർത്തു വാഴയിൽയിൽ നിന്നും കോരി കുടിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി ഏതു വിലകൂടിയ പാത്രത്തിൽ കഴിച്ചാലും ലഭിക്കില്ല. പുരാതനകാലം മുതൽ വാഴയിലയിൽ ഭക്ഷണം കഴിക്കുക എന്നൊരു രീതിയുണ്ടായിരുന്നു. എന്നാൽ പണ്ടുള്ളവർ വെറുതെയല്ല വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിനു നിരവധി ഗുണങ്ങളുണ്ട്

ഗുണങ്ങൾ

ആന്റി ഓക്സിഡന്റ്

പോളിഫിനോൾസ്​ എന്ന സ്വാഭാവിക ആന്‍റിഓക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ വാഴയില. പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത്​ കണ്ടുവരുന്നുണ്ട്​. വാഴയിലയിൽ ഭക്ഷണം വിളമ്പു​മ്പോള്‍ അതിലെ പോളിഫിനോൾസി​നെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒ​ട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഇൗ ആന്‍റി ഒാക്​സിഡന്‍റ്​ പ്രതിരോധിക്കുന്നു. ഇതിലെ ആന്‍റി ബാക്ടീരിയൽ ഘടകങ്ങൾ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളവയുമാണ്​.

പരിസ്​ഥിതി സൗഹൃദം

ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്​ഥിതിക്ക്​ വലിയ ആഘാതമുണ്ടാക്കു​മ്പോള്‍ വാഴയില തീർത്തും പരിസ്​ഥിതി സൗഹൃദമാണ്​. കുറഞ്ഞ സമയം കൊണ്ട്​ ഇവ അഴുകി മണ്ണിനോട്​ ചേരുകയും ചെയ്യും. പ്ലാസ്​റ്റിക്കൽ വരുന്ന പാത്രങ്ങൾ വലിയ പ്രശ്​നങ്ങളാണ്​ സൃഷ്​ടിക്കുന്നത്​. സാധാരണ പാത്രങ്ങൾ വീണ്ടും കഴുകി പാർട്ടികളിൽ ഉപയോഗിക്കു​മ്പോള്‍ വാഷിങ്​ സോപ്പി​ന്‍റെ അംശം ഭക്ഷണത്തിൽ കടന്നു​കൂടാനുള്ള സാധ്യതയും ഏറെയാണ്​. ഇത്​ ദീർഘകാലാടിസ്​ഥാനത്തിൽ മനുഷ്യർക്ക്​ ഹാനികരമാണ്​.

ശുചിത്വമുള്ളവ

മറ്റ്​ പാത്രങ്ങളെ അപേക്ഷിച്ച്​ വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വവും സംതൃപ്​തിയും നൽകുന്നു. സാധാരണ പാത്രങ്ങളിൽ നിന്ന്​ വാഷിങ്​ സോപ്പിന്‍റെയും മറ്റും കടന്നുകൂടാനും സാധ്യതയുമുണ്ട്​. ഇത്​ നിങ്ങളുടെ ഭക്ഷണത്തെ അശുദ്ധമാക്കാൻ വഴിവെക്കുന്നു. വാഴയിലയുടെ പ്രതലത്തിൽ മെഴുകിന്​ സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന്​ മറ്റ്​ പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല.

ന്യൂട്രിയൻസ്

ഇതിൽ ചൂടുള്ള ആഹാരം വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു.

മറ്റു ഗുണങ്ങൾ

രോഗശമനം

ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.തലമുടിയ്‌ക്ക്‌ നിറം കുറവുള്ളവർ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം
വർധിക്കുന്നു .

പോളിഫെനോൽസ്

ഗ്രീൻടീയിൽ കാണപ്പെടുന്ന പോളിഫെനോൽസ് വാഴയിലയിൽ ഉണ്ട്. പല സസ്യാഹാരങ്ങളിലും പോളിഫെനോൽസ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെയേറെ ഗുണപ്രദം ആണ്. ശരീരത്തിൽ എവിടെയെങ്കിലും പൊള്ളൽ ഏറ്റാൽ ജിഞ്ചർ ഓയിൽ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വച്ചാൽ പെട്ടന്നുതന്നെ ശമനം കിട്ടുന്നതാണ്.

രക്തം ശുദ്ധീകരിക്കുന്നു

വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് രക്തം ശുദ്ധികരിക്കുകയും നിശാന്തത മാറ്റുകയും ചെയ്യുന്നു.രാവിലെ നവജാത ശിശുക്കളെ വാഴയിലയിൽ ജിഞ്ചർ ഓയിൽ തേച്ച് അതിന് മുകളിൽ കിടത്തുക.സൂര്യ പ്രകാശം ലഭിക്കുന്നിടത്ത് കിടത്തിയാൽ വിറ്റാമിൻ D ലഭിക്കുന്നതിനും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമമാണ് .വാഴയിലയിൽ ആഹാരം പൊതിഞ്ഞു വച്ചിരുന്നാൽ അവ പെട്ടന്ന് കേട് ആവില്ല

താരൻ

താരന്‍, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വാഴയില. വാഴയിലയുടെ നീര് പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. വാഴയില വെള്ളം ചേര്‍ത്ത് അരച്ച് സൂര്യാഘാതം മൂലം പൊള്ളലേറ്റ സ്ഥലത്തു പുരട്ടാം

വിഷം തീണ്ടിയാൽ

എട്ടുകാലി കടിച്ചാലും കടന്നല്‍ കുത്തേറ്റാലും വാഴലിയ അരച്ചതോ ഇതിന്റെ നീരോ ഉപയോഗിക്കാം. ചര്‍മത്തിലെ വടുക്കളും പാടുകളും അകറ്റുന്നതിനുള്ള ഒരു വഴി കൂടിയാണിത്. മുറിവുകള്‍ ഉണക്കാനും പുതിയ ചര്‍മകോശങ്ങളുണ്ടാക്കാനും വാഴയിലയിലെ അലാന്‍ടോയിന്‍ സഹായിക്കും. വില കൂടിയ പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അലാന്‍ടോയിന്‍ അടങ്ങിയിട്ടുണ്ട്.

നീര്

വാഴയിലയുടെ നീര്, ബീ വാക്‌സ്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഡയപ്പര്‍ അലര്‍ജിക്ക് നല്ലൊരു മരുന്നാണ്. തികച്ചും പ്രകൃതിദത്തമായതു കൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിനും ദോഷം സംഭവിക്കുന്നില്ല.

ചർമ്മം

ഒരു കഷ്ണം ഐസ് വാഴയിലയില്‍ നല്ലപോലെ ഉരസുക. എന്നിട്ട് ഇതു കൊണ്ട് മുഖവും ശരീരവും മസാജ് ചെയ്യാം. ചര്‍മത്തിളക്കം കൂടും.വാഴയില സത്ത് ക്യാപ്‌സൂള്‍ രൂപത്തിലും ലഭ്യമാണ്. ഇവ കഴിയ്ക്കുന്നത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കും.