Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ബംഗ്ലാവിലെ പ്രേതവും നാട്ടുകാരുടെ വിശ്വാസവും: ഒരു ദിവസം ഇവിടേക്ക് പോയിട്ട് വന്നാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 27, 2024, 12:42 pm IST
Bonacaud is remotly located in western ghats mountain side

Bonacaud is remotly located in western ghats mountain side

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഥകളെന്നും മനുഷ്യരെ കൗതുകപ്പെടുത്താറുണ്ട്. പണ്ടത്തെ പല കഥകളും ഇന്നത്തെ മനുഷ്യന്റെ വിശ്വാസങ്ങളായി മാറിയിട്ടുണ്ട്. ഇത് സത്യമോ, കള്ളമോ എന്നറിയില്ല. പക്ഷെ ഈ ബംഗ്ളാവ് കൗതുകപ്പെടുത്തുന്നതാണ്

തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ബോണക്കാട്. തേവിയോട് ജംഗ്ഷനെത്തുമ്പോള്‍ പൊൻമുടി റോഡിൽ നിന്ന് പോവാം. പൊൻമുടി മെയിൻ റോഡിൽ നിന്ന് 13 കിലോമീറ്റർ ദൂരമുണ്ട്. വിതുരയിൽ നിന്നും പതിനഞ്ചു കിലോമീറ്റര്‍ വരും. നെടുമങ്ങാട്ട് നിന്നും രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ സ്റ്റേറ്റ് ബസുകളും ഇവിടേക്ക് ലഭ്യമാണ്

മുകളിലേക്കുള്ള വഴിയില്‍ കാഴ്ചകള്‍ കാണാനായി ഒരു വാച്ച് ടവര്‍ ഉണ്ട്. മൂടല്‍മഞ്ഞില്ലാത്ത ദിവസങ്ങളില്‍ ഇവിടെ നിന്നും നോക്കിയാല്‍ പേപ്പാറ ഡാമും പച്ച പിടിച്ച മലനിരകളും ബോണക്കാട് എസ്റ്റേറ്റ്‌ ഫാക്ടറിയും കെട്ടിടങ്ങളുമെല്ലാം കാണാം. ബോണക്കാട് ചെക്ക് പോസ്റ്റ് കഴിഞ്ഞ് 12 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്ത് വേണം ബംഗ്ലാവില്‍ എത്താന്‍. ബംഗ്ലാവ് തുടങ്ങുന്നിടത്ത് കാട് വഴി മാറുന്നു. ബംഗ്ലാവിനടുത്ത് നില്‍ക്കുന്ന ഭീമന്‍ ക്രിസ്മസ്‌ ട്രീ ദൂരെ നിന്നേ കാണാം. ബംഗ്ലാവിന്‍റെ സ്ഥാനം മനസിലാക്കാനുള്ള അടയാളമാണ് ഈ മരം. കൂടാതെ തൊട്ടരികിലായി ഒരു ദേവദാരുവും കാറ്റാടി മരവുമുണ്ട്.

ഒന്നര നൂറ്റാണ്ടു മുന്‍പേ എത്തിയ വെള്ളക്കാര്‍ ഈ പ്രദേശത്ത് തേയിലക്കൃഷി തുടങ്ങി. 2500 ഏക്കര്‍ സ്ഥലത്ത് കാടു വെട്ടിത്തെളിച്ച് അവര്‍ തേയിലച്ചെടികള്‍ നട്ടു. നാട്ടുകാരായിരുന്നു തൊഴിലാളികള്‍. അവര്‍ക്ക് താമസിക്കാനായി ലായങ്ങള്‍ പണിതു. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ക്ക് കുടുംബസമേതം താമസിക്കാനായി 1951ല്‍ പണിതതാണ് ഇവിടുത്തെ ബംഗ്ലാവ്.

പിന്നീട് തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും തേയിലഫാക്ടറിയും പില്‍ക്കാലത്ത് പൂട്ടി. അതോടെ എസ്റ്റേറ്റും ലായങ്ങളുമെല്ലാം ഉപയോഗശൂന്യമായി നശിച്ചു തുടങ്ങി. ഇന്ന് സാമൂഹിക വിരുദ്ധരുടെ കൈപ്പണികള്‍ നിറഞ്ഞ വെറും ഒരു അസ്ഥികൂടം മാത്രമാണ് ഈ ബംഗ്ലാവ്. പുളിച്ച തെറികളും കേട്ടാല്‍ അറയ്ക്കുന്ന തരം പ്രയോഗങ്ങളും കൊണ്ട് സമൃദ്ധമാണ് ബംഗ്ളാവിന്‍റെ ചുവരുകള്‍.

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടമാണ് ഈ ബംഗ്ലാവ്. വിശാലമായ നാല് മുറികള്‍. കുളിമുറികളിലാവട്ടെ, ബാത്ത്ടബ്ബ് അടക്കമുള്ള സൗകര്യമുണ്ട്. കിടപ്പുമുറിയിലും സ്വീകരണമുറിയിലും പാശ്ചാത്യ രീതി അനുസരിച്ച് തീ കായാനുള്ള നെരിപ്പോട് കാണാം. തറയാകട്ടെ, മൊസൈക്ക് പാകിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ബംഗ്ലാവിനുള്ളിലെ പ്രേതം

വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ മറ്റേതു സ്ഥലവുമെന്ന പോലെ ബോണക്കാട്ടെ ഈ നിഗൂഢ ബംഗ്ളാവിനെക്കുറിച്ചും ഭീതിയുണര്‍ത്തുന്ന പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഈ പ്രേതകഥ.വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 GB എന്ന് പേരുള്ള ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നത്. താമസം മാറ്റി അധികകാലം കഴിഞ്ഞില്ല, അദ്ദേഹത്തിന്‍റെ 13കാരിയായ മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇന്ത്യ മടുത്ത സായിപ്പ് ലണ്ടനിലേക്ക് മടങ്ങി.

എന്നാല്‍ പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഥ. അവളുടെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേട്ടു എന്നും പലരും പറയുന്നു. ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് ശാന്തി കിട്ടാതെ അവിടെ അലയുന്നു എന്നാണു കഥ.

വിറകു പെറുക്കാനായി ഇവിടെ എത്തിയ ഒരു നാടന്‍ പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടായതായി മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എഴുതാനും വായിക്കാനും അറിയാതിരുന്ന ആ പെണ്‍കുട്ടി, ബംഗ്ലാവില്‍ പോയി വന്നതിനു ശേഷം പെട്ടെന്ന് സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രേ. എന്നാല്‍ അതിനു ശേഷം കുറച്ചു കാലമേ ആ പെണ്‍കുട്ടി ജീവിച്ചുള്ളു. എന്തയാലും കഥകൾ കൊണ്ട് മൂടപ്പെട്ട ഈ സ്ഥലം ഒരു ദിവസത്തേക്ക് ആസ്വദിക്കാൻ കഴിയുന്ന ഇടമാണ്.

Tags: TRIP TO BONAKKADUTVMBONAKKDU

Latest News

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ | delhi-sleeper-bus-case-driver-conductor-arrested

കാലിഫോര്‍ണിയയിലെ രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകം; മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍ | Death of two Malayali women in California; Woman from Muvattupuzha taken into custody

ബാബറിൻ്റെ ജന്മനാട്ടില്‍ നിന്ന് മോദിക്ക് പുരസ്‌കാരം, RSS ഇനി അധിക്ഷേപം അവസാനിപ്പിക്കുമെന്ന് കരുതുന്നു; ഉവൈസി | owaisi-criticises-bjp-over-modi-uzbekistan-honour-babur-reference

KSRTC ജീവനക്കാരുടെ ആനുകൂല്യങ്ങള്‍: കൊടുക്കാതിരിക്കുന്നത് നിയമലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് സെക്രട്ടേറിയറ്റില്‍ പുതിയ ക്രമീകരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies